രഞ്ജി ട്രോഫി: വി​ദ​ര്‍ഭ ഫൈ​ന​ലി​ല്‍

കോ​ല്‍ക്ക​ത്ത: വി​ദ​ര്‍ഭ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ര​ഞ്ജി ട്രോ​ഫി ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ആ​വേ​ശ​ക​ര​മാ​യ സെ​മി​ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ ക​ര്‍ണാ​ട​ക​യെ അ​ഞ്ച് റ​ണ്‍സി​ന് മ​റി​ക​ട​ന്നാ​ണ് വി​ദ​ര്‍ഭ ക​ലാ​ശ​ക്ക​ളി​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 114 റ​ണ്‍സി​ന്‍റെ ലീ​ഡ് നേ​ടി​യ ശേ​ഷം തോ​ല്‍വി ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​ത് മു​ന്‍ ചാ​ന്പ്യ​ന്മാ​രാ​യ ക​ര്‍ണാ​ട​ക​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

ഡ​ല്‍ഹി​യാ​ണ് ഫൈ​ന​ലി​ല്‍ വി​ദ​ര്‍ഭ​യു​ടെ എ​തി​രാ​ളി​ക​ള്‍. സ്‌​കോ​ര്‍: വി​ദ​ര്‍ഭ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 185, ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് 313. ക​ര്‍ണാ​ട​ക ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 301, ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് 192.

ഓ​രോ പ​ന്തി​ലും ആ​വേ​ശം നി​റ​ഞ്ഞു​നി​ന്ന മ​ത്സ​ര​ത്തി​ല്‍ 198 റ​ണ്‍സാ​യി​രു​ന്നു ക​ര്‍ണാ​ട​ക​യ്ക്ക് ഫൈ​ന​ലി​ല്‍ ക​ട​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​വ​സാ​ന ദി​നം അ​വ​ര്‍ 192 റ​ണ്‍സി​ല്‍ പു​റ​ത്താ​യി. വാ​ല​റ്റ​ത്ത് ക്യാ​പ്റ്റ​ന്‍ വി​ന​യ് കു​മാ​ര്‍ (36), അ​ഭി​മ​ന്യു മി​ഥു​ന്‍ (33), ശ്രേ​യ​സ് ഗോ​പാ​ല്‍ (24 നോട്ടൗട്ട്) എ​ന്നി​വ​ര്‍ ന​ട​ത്തി​യ പോ​രാ​ട്ടം ക​ര്‍ണാ​ട​ക​യെ വി​ജ​യ​ത്തി​ന് തൊ​ട്ട​ടു​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

111/7 എ​ന്ന നി​ല​യി​ലാ​ണ് ക​ര്‍ണാ​ട​ക അ​വ​സാ​ന ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ​ത്.മൂ​ന്ന് വി​ക്ക​റ്റ് ശേ​ഷി​ക്കേ അ​വ​സാ​ന ദി​നം 87 റ​ണ്‍സ് ല​ക്ഷ്യ​വു​മാ​യി ബാ​റ്റ് വീ​ശി​ത്തു​ട​ങ്ങി​യ ക​ര്‍ണാ​ട​ക​യ്ക്ക് ജ​യം വ​ള​രെ അ​ക​ലെ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ വാ​ല​റ്റം പോ​രാ​ട്ട​വീ​ര്യം കാ​ണി​ച്ച​തോ​ടെ വി​ജ​യ​ത്തി​ലേ​ക്കു​ള്ള ദൂ​രം കു​റ​ഞ്ഞു​വ​ന്നു.

141-ല്‍ ​ക്യാ​പ്റ്റ​ന്‍ വി​ന​യ് കു​മാ​ര്‍ പു​റ​ത്താ​യെ​ങ്കി​ലും ഒ​ന്‍പ​താം വി​ക്ക​റ്റി​ല്‍ ശ്രേ​യ​സ് ഗോ​പാ​ലും അ​ഭി​മ​ന്യു മി​ഥു​നും നേ​ടി​യ 48 റ​ണ്‍സ് ക​ര്‍ണാ​ട​ക​യ്ക്ക് വി​ജ​യ​പ്ര​തീ​ക്ഷ ന​ല്കി. 189-ല്‍ ​മി​ഥു​ന്‍ വീ​ണ​തോ​ടെ അ​വ​സാ​ന വി​ക്ക​റ്റി​ല്‍ വി​ജ​യ​ല​ക്ഷ്യം ഒ​ന്‍പ​ത് റ​ണ്‍സാ​യി. എ​ന്നാ​ല്‍ പ​തി​നൊ​ന്നാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ ശ്രീ​നാ​ഥ് അ​ര​വി​ന്ദി​നെ (2) 192ല്‍ ​വീ​ഴ്ത്തി ക​ന്നി ര​ഞ്ജി ഫൈ​ന​ലി​ന് വി​ദ​ര്‍ഭ യോ​ഗ്യ​ത നേ​ടി.

ഏ​ഴ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മീ​ഡി​യം പേ​സ​ര്‍ ര​ജ​നീ​ഷ് ഗു​ര്‍ബാ​നി​യാ​ണ് ക​ര്‍ണാ​ട​ക​യു​ടെ വി​ജ​യം ത​ട്ടി​യ​ക​റ്റി​യ​ത്. ക​ര്‍ണാ​ട​ക​യു​ടെ അ​വ​സാ​ന ഏ​ഴ് വി​ക്ക​റ്റു​ക​ളാ​ണ് ഗു​ര്‍ബാ​നി വീ​ഴ്ത്തി​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ലെ അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ടം ഉ​ള്‍പ്പ​ടെ 12 വി​ക്ക​റ്റ് കൊ​യ്ത ഗു​ര്‍ബാ​നി​യാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്.

Related posts