ഒ​രു വാ​ട്‌​സ് ആ​പ്പ് സ​ന്ദേ​ശം മ​തി 20 കിലോമീറ്റർ ചുറ്റളവിൽ  സ​പ്ലൈ​കോ സാ​ധ​ന​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തും

കോ​ട്ട​യം: ഒ​രു വാ​ട്‌​സ് ആ​പ്പ് സ​ന്ദേ​ശ​ത്തി​ലൂ​ടെ സ​പ്ലൈ​കോ സാ​ധ​ന​ങ്ങ​ള്‍ വീ​ട്ടി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​പ്ലൈ​കോ​യും കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ര്‍​ന്ന് ആ​രം​ഭി​ക്കു​ന്നു.

എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു​വ​രെ​യു​ള്ള ഓ​ര്‍​ഡ​റു​ക​ള്‍ അ​താ​തു ദി​വ​സം​ ഉ​ച്ച​തി​രി​ഞ്ഞും ഉ​ച്ച​യ്ക്കു ശേ​ഷ​മു​ള്ള ഓ​ര്‍​ഡ​റു​ക​ള്‍ പി​റ്റേ ദി​വ​സം രാ​വി​ലെ​യും കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ളി​ലെ​ത്തി​ക്കും.

പ​ര​മാ​വ​ധി 20 കി​ലോ ഗ്രാം ​വ​രെ ഓ​ര്‍​ഡ​ര്‍ ചെ​യ്യാ​വു​ന്ന​തും തെ​ര​ഞ്ഞെ​ടു​ത്ത വി​ത​ര​ണ കേ​ന്ദ്ര​ത്തി​ന്റെ പത്തു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ന്ന​തു​മാ​ണ്.

സ​പ്ലൈ​കോ വ​ഴി സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ ല​ഭി​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍​ക്ക് ഡോ​ര്‍​ ഡെ​ലി​വ​റി സേ​വ​നം ല​ഭ്യ​മ​ല്ല. എ​ന്നാ​ല്‍ വി​പ​ണി വി​ല​യി​ലും കു​റ​ഞ്ഞ വി​ല​യാ​ണ് എ​ല്ലാ സാ​ധ​ന​ങ്ങ​ള്‍​ക്കും ഈ​ടാ​ക്കു​ന്ന​ത്.

40 രൂ​പ മു​ത​ല്‍ 100 രൂ​പ വ​രെ​യാ​ണ് ഡെ​ലി​വ​റി ചാ​ര്‍​ജ്. വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വു വ​രെ 40 രൂ​പ​യും അ​തി​നു ശേ​ഷം അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ വ​രെ 60 രൂ​പ​യും അ​ഞ്ചു കി​ലോ​മീ​റ്റ​റി​നു മു​ക​ളി​ല്‍ പത്തു കി​ലോ​മീ​റ്റ​ര്‍ വ​രെ 100 രൂ​പ​യു​മാ​ണ് ഡെ​ലി​വ​റി ചാ​ര്‍​ജ്.

സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യ്ക്കൊപ്പം ഡെ​ലി​വ​റി ചാ​ര്‍​ജും രേ​ഖ​പ്പെ​ടു​ത്തി ബി​ല്ലാ​ണ് ഉ​പ​യോ​ക്താ​വി​ന് ന​ല്‍​കു​ന്ന​ത്. സാ​ധ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന കു​ടും​ബ​ശ്രീ അം​ഗ​ത്തെ തു​ക ഏ​ല്‍​പ്പി​ക്ക​ണം. ഓ​രോ കേ​ന്ദ്ര​ത്തി​ലും ര​ണ്ടു വീ​തം കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രെ ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ ആ​റു കേ​ന്ദ്ര​ങ്ങ​ളാ​ണ് ഡോ​ര്‍​ഡെ​ലി​വ​റി സേ​വ​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. കോ​ട്ട​യം ഡി​പ്പോ​യു​ടെ പ​രി​ധി​യി​ല്‍ മ​ണ​ര്‍​കാ​ട് സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ്-9847840233 ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​യു​ടെ കീ​ഴി​ല്‍ ക​റു​ക​ച്ചാ​ല്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് -9446560152.

വൈ​ക്കം ഡി​പ്പോ​യു​ടെ കീ​ഴി​ല്‍ വൈ​ക്കം സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് 8281858482. കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​പ്പോ​യു​ടെ കീ​ഴി​ല്‍ പൊ​ന്‍​കു​ന്നം പീ​പ്പി​ള്‍​സ് ബ​സാ​ര്‍ 9947801984. പാ​ലാ ഡി​പ്പോ​യു​ടെ കീ​ഴി​ല്‍ പാ​ലാ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് 8594015724. ഈ​രാ​റ്റു​പേ​ട്ട സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് -9495379932. ഈ ​ഫോ​ണ്‍ ന​മ്പ​രു​ക​ളി​ല്‍ സ​ന്ദേ​ശം അ​യ​ച്ച് ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക ന​ല്‍​കാം.

Related posts

Leave a Comment