നൃത്തം തന്നെ ആവേശം! വി​വാ​ഹി​ത​യാ​യി അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യ രേണുക മേനോന്റെ വിശേഷങ്ങള്‍

സി​ദ്ധാ​ർ​ഥ് ഭ​ര​ത​നും ജി​ഷ്ണു​വും നാ​യ​ക​ന്മാ​രാ​യി അ​ഭി​ന​യി​ച്ച ന​മ്മ​ൾ എ​ന്ന ക​മ​ൽ ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യായ താ​ര​മാ​ണ് രേ​ണു​ക മേ​നോ​ൻ. പി​ന്നീ​ട് മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ലാ​യി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. 2006ൽ ​പു​റ​ത്തി​റ​ങ്ങി​യ, സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​യ പ​താ​ക എ​ന്ന ചി​ത്ര​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ലാ​യി രേ​ണു​ക​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യ​ത്.

അ​തേ വ​ർ​ഷം ത​ന്നെ വി​വാ​ഹി​ത​യാ​യി അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യ രേ​ണു​ക പി​ന്നീ​ട് അ​ഭി​ന​യ​രം​ഗ​ത്തേ​ക്കെ​ത്തി​യി​ല്ല. ഇ​പ്പോ​ൾ കലി​ഫോ​ർ​ണി​യ​യി​ൽ രേ​ണു​ക ഒ​രു ഡാ​ൻ​സ് സ്കൂ​ൾ ന​ട​ത്തു​ക​യാ​ണ്. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് രേ​ണു​ക ത​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു വ​ച്ച​ത്.

ത​ന്‍റെ താ​മ​സ​സ്ഥ​ല​ത്ത് ഇ​ന്ത്യ​ക്കാ​ർ ധാ​രാ​ള​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ എ​ല്ലാ ഭാ​ര​തീ​യ ആ​ഘോ​ഷ​ങ്ങ​ളും ത​ങ്ങ​ൾ ന​ട​ത്താ​റു​ണ്ടെ​ന്നും രേ​ണു​ക പ​റ​യു​ന്നു. നൃ​ത്തം വ​ള​രെ ഇ​ഷ്ട​മാ​യ​തു​കൊ​ണ്ടാ​ണ് ഡാ​ൻ​സ് സ്കൂ​ൾ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ത​ന്‍റെ ഡാ​ൻ​സ് സ്കൂ​ൾ ഒ​രു വ​ന്പ​ൻ സം​രം​ഭം ഒ​ന്നു​മ​ല്ലെ​ന്നും രേ​ണു​ക പ​റ​യു​ന്നു.

അ​മേ​രി​ക്ക​യി​ൽ മേ​ക്ക​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പാ​സാ​യി​ട്ടു​ള്ള​തി​നാ​ൽ പ​ല പ്രോ​ഗ്രാ​മു​ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്ക് മേ​ക്ക​പ്പ് ചെ​യ്ത് കൊ​ടു​ക്കാ​റു​ണ്ടെ​ന്നും രേ​ണു​ക പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ സൂ​ര​ജ് ആ​ണ് രേ​ണു​ക​യു​ടെ ഭ​ർ​ത്താ​വ്. ര​ണ്ട് പെ​ൺ​മ​ക്ക​ളു​ണ്ട്.

Related posts