‘ഞാൻ ഇ​ത്ര​യും സെ​ലി​ബ്രി​റ്റി ആ​യ​തി​ന്‍റെ അ​സൂ​യ കൊ​ണ്ടാ​ണ് പ​ല​ര്‍​ക്കും ഇ​ങ്ങ​നെ താ​ഴ്ത്തി പ​റ​യാ​ന്‍ തോ​ന്നു​ന്ന​ത്’; മഞ്ജു പത്രോസിന് മറുപടിയുമായി രേണു സുധി

സോ​ഷ്യ​ൽ മീ​ഡി​യ റീ​ലു​ക​ളി​ലൂ​ടെ​യും ഷോ​ർ​ട് ഫി​ലി​മി​ലൂ​ടെ​യു​മെ​ല്ലാം ആ​ളു​ക​ളു​ടെ മ​ന​സി​ൽ ഇ​ടം പി​ടി​ച്ച താ​ര​മാ​ണ് രേ​ണു സു​ധി. അ​ന്ത​രി​ച്ച കാ​ല​കാ​ര​ൻ സു​ധി​യു​ടെ ഭാ​ര്യ ആ​യ രേ​ണു​വി​ന് ഇ​പ്പോ​ൾ സു​ധി​യേ​ക്കാ​ൾ ആ​രാ​ധ​ക​ർ ഉ​ണ്ട്. വ​നി​താ ദി​ന​ത്തി​ൽ മ​ഞ്ജു പ​ത്രോ​സ് പ​ങ്കു​വ​ച്ച വീ​ഡി​യോ​യ്ക്ക് ഇ​പ്പോ​ൾ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് രേ​ണു.

സ്ത്രീ​ക​ളു​ടെ അ​ഭി​മാ​ന​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ വീ​ഡി​യോ​യി​ൽ മ​ഞ്ജു യൂ​ട്യൂ​ബ​ര്‍​മാ​രു​ടെ ഡ​ബി​ള്‍ മീ​നി​ങ് ചോ​ദ്യം ആ​സ്വ​ദി​ച്ച് മ​റു​പ​ടി ന​ല്‍​കു​ന്ന സെ​ലി​ബ്രി​റ്റി​യെ​ക്കു​റി​ച്ച് പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നു. ഇ​ത് രേ​ണു​വി​നെ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

ഇ​പ്പോ​ൾ ഇ​തി​ന് മ​റു​പ​ടി​യു​മാ​യാ​ണ് രേ​ണു എ​ത്തി​യ​ത്. ‘എ​ന്‍റെ പേ​രെ​ടു​ത്ത് പ​റ​യു​ന്നി​ല്ലെ​ങ്കി​ലും മ​ഞ്ജു പ​ത്രോ​സ് ഉ​ദ്ദേ​ശി​ച്ച​ത് എ​ന്നെ ത​ന്നെ​യാ​കും. കാ​ര​ണം യൂ​ട്യൂ​ബേ​ഴ്‌​സ് വ​ട ക​ഴി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ചോ​ദി​ച്ച​ത് എ​ന്നോ​ടാ​ണ്. എ​നി​ക്ക​ത് ത​മാ​ശ​യാ​യി​ട്ടാ​ണ് തോ​ന്നി​യ​ത്. ഞാ​ന്‍ പൊ​തു​വെ ത​മാ​ശ​ക​ള്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​യാ​ളാ​ണ്. ഞാ​ന്‍ കാ​ര്യ​ങ്ങ​ളെ ചി​രി​ച്ചു കൊ​ണ്ട് നേ​രി​ടു​ന്ന​യാ​ളാ​ണ്. ഡ​ബി​ള്‍ മീ​നി​ങ് ആ​യി തോ​ന്നി​യി​ട്ടി​ല്ല. ഇ​ങ്ങ​നെ ര​സ​ക​ര​മാ​യ ത​മാ​ശ​ക​ള്‍ കേ​ള്‍​ക്കു​മ്പോ​ള്‍ അ​തേ രീ​തി​യി​ലു​ള്ള ഉ​ത്ത​രം ത​ന്നെ കൊ​ടു​ക്കാ​നാ​ണ് തോ​ന്നു​ന്ന​ത്’ എ​ന്ന് രേ​ണു പ​റ​യു​ന്നു.

താ​ൻ ഇ​ത്ര​യും സെ​ലി​ബ്രി​റ്റി ആ​യ​തി​ന്‍റെ അ​സൂ​യ കൊ​ണ്ടാ​ണ് പ​ല​ര്‍​ക്കും ഇ​ങ്ങ​നെ താ​ഴ്ത്തി പ​റ​യാ​ന്‍ തോ​ന്നു​ന്ന​ത്. ഇ​വ​രു​ടെ​യൊ​ക്കെ വാ​ക്കും കേ​ട്ട് ഞാ​നൊ​രു മൂ​ല​യ്ക്ക് ഇ​രു​ന്നി​രു​ന്നെ​ങ്കി​ല്‍ എ​നി​ക്ക് ചി​ല​വി​ന് പൈ​സ ഇ​വ​ര്‍ കൊ​ണ്ടു ത​രു​മാ​യി​രു​ന്നോ? എ​ന്നും രേ​ണു ചോ​ദി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment