ഫേസ്ബുക്ക് ലൈവില്‍ പൊട്ടിത്തെറിച്ച് നടി രസ് പവിത്രന്‍, ഇനി അങ്ങനെ ഒരു മെസേജ് അയയ്ക്കാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളി, പ്രളയത്തിനു പിന്നാലെ വന്ന ലൈവില്‍ സംഭവിച്ചത് ഇതൊക്കെ

പ്രളയത്തില്‍ ദുരിതാശ്വാസ ക്യാംപിലായവര്‍ പുതിയത് മാത്രം വേണമെന്ന് പറയുന്നത് എന്തിന്? അത് അത്ര ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ദുരിതാശ്വാസ ക്യാംപിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ നടി രസ്ന പവിത്രന്‍ പറയുന്നതിങ്ങനെയാണ്. സ്ത്രീകള്‍ വസ്ത്രത്തിനും മറ്റ് അവശ്യ സാധനങ്ങള്‍ക്കുമായി ബുദ്ധിമുട്ടുമ്പോള്‍ പുതിയത് മാത്രം വേണമെന്ന് വാശിപ്പിടിക്കാതെ ഉപയോഗപ്രദമായ പഴയ വസ്ത്രങ്ങളും ക്യാംപിലേക്ക് ഉപയോഗിക്കണമെന്നാണ് രസ്ന ലൈവിലൂടെ പറയുന്നത്.

ലൈവില്‍ ഒരാള്‍ ‘ഒന്നു പോടി’ എന്ന കമന്റ് ലൈവില്‍ പോസ്റ്റു ചെയ്തു. ഇതോടെ നടി കൂടുതല്‍ കുപിതയായി. ഇത്തരത്തിലുള്ള വൃത്തിക്കെട്ട സംസാരം ഇനിയെങ്കിലും ആളുകള്‍ മാറ്റണമെന്ന് പറയുകയും ചെയ്തു. സോഷ്യല്‍ മീഡിയ എന്നത് വെറുതെ തെറി വിളിക്കാനുള്ള ഇടമല്ലെന്നും നടി പറഞ്ഞു. ഒന്നു പോടി എന്ന മെസേജ് അയച്ച ആള്‍ ധൈര്യമുണ്ടെങ്കില്‍ ഒന്നു കൂടി മെസേജ് അയക്കുവാനാണ് നടി മറുപടി കൊടുത്തത്. പുതിയത് എന്നുള്ളത് ഒഴിവാക്കണമെന്നും തല്ക്കാലം ഉപയോഗിക്കാനുള്ളത് ക്യാംപുകളിലെത്തിക്കുവാന്‍ ശ്രമിക്കണമെന്നും യുവനടി ലൈവിലൂടെ പറഞ്ഞു.

Related posts