പന്ത്രണ്ടാം ജന്മദിനത്തില്‍ റിട്ടയര്‍മെന്‍റ് പാര്‍ട്ടി ആസൂത്രണം ചെയ്ത് യുവസംരംഭക; പ്രതിമാസം നേടുന്നതോ 133,000 ഡോളറിലധികം

 

സിഡ്‌നി: നമ്മളില്‍ ഭൂരിഭാഗം ആളുകളും വിശ്രമജീവിതം ബാധ്യതകള്‍ ഇല്ലാതെ ജീവിക്കുവാനായി കഠിനപ്രയത്‌നം നടത്തുന്നവരാണ്. എന്നാല്‍ പതിനൊന്ന് വയസുകാരി തന്‍റെ  പന്ത്രണ്ടാം ജന്മദിനം ആഘോഷിക്കുന്നത് റിട്ടയര്‍മെന്‍റ് പദ്ധതികളോട് കൂടിയാണ്.

ഓസ്‌ട്രേലിയയില്‍ ജനിച്ച് വളര്‍ന്ന യുവസംരംഭകയായ പിക്‌സി കര്‍ട്ടിസ് തന്‍റെ  കമ്പനിയായ പിക്‌സി ഫിഡ്ജറ്റ്‌സിന്‍റെ സിഇഒയാണ്. 2021ല്‍  അമ്മയ്‌ക്കൊപ്പമാണ് പിക്‌സി കമ്പിനി സ്ഥാപിക്കുകയും ലാഭം നേടുകയും ചെയ്തത്.

അതേസമയം, റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ യുവ കോടീശ്വരി നിലവില്‍ പ്രതിമാസം 133,000 ഡോളറിലധികം സമ്പാദിക്കുന്നുണ്ട്. ജീവിതത്തില്‍ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് 12-ാം ജന്മദിനവും റിട്ടയര്‍മെന്‍റ് പാര്‍ട്ടിയും ആസൂത്രണം ചെയ്യാനുള്ള ആശയം അമ്മ ജാസെങ്കോയാണ് മകള്‍ക്ക് നല്‍കിയത്. വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കര്‍ട്ടിസ് തന്‍റെ ബിസിനസില്‍ നിന്ന് ഇപ്പോള്‍ മാറി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

കര്‍ട്ടിസ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ജന്‍മദിന പാര്‍ട്ടിയ്ക്കു വേണ്ടിയുള്ള വേണ്ടിയുള്ള വിലപിടിച്ച ചര്‍മ സംരക്ഷണ വസ്തുക്കളും ബാഗുകളും കാണിക്കുന്നുണ്ട്. തുടര്‍ന്ന് വീഡിയോയ്ക്ക് കമന്‍റുകളുമായി നിരവധിപേരാണ് രംഗത്തെത്തിയത്.

കര്‍ട്ടിസിന്‍റെ ആഡംബര ജീവിതരീതിയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുള്ള കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചിരുന്നു. വാഹനം ഓടിക്കുവാനുള്ള പ്രായം കര്‍ട്ടിസിന് ഇല്ലെങ്കിലും സ്വന്തമായൊരു മെഴ്‌സിഡസ് ബെന്‍സ് ഉണ്ട്. പത്താം പിറന്നാളിന് കര്‍ട്ടിസിന്‍റെ അമ്മ സമ്മാനിച്ചതാണ് ഈ വിലകൂടിയ കാര്‍.

 

Related posts

Leave a Comment