ആശുപത്രിക്കിടക്കയിലും ടീച്ചർ ചോദിച്ചത് തന്‍റെ കുട്ടികൾ സുരക്ഷിതരല്ലേയെന്ന്; യോ​ഗാ​ദി​നാ​ച​ര​ണ​ത്തി​നു കു​ട്ടി​ക​ളെ അ​ണി​നി​ര​ത്തു​ന്ന​തി​നി​ടെ കാര്‍തട്ടി ഗുരുതപരിക്കേറ്റ രേവതി ടീച്ചറുടെ സംസ്‌കാരം ഇന്ന്‌

മൂ​വാ​റ്റു​പു​ഴ: സ്കൂ​ൾ മു​റ്റ​ത്തേ​ക്കു കാ​ർ പാ​ഞ്ഞു ക​യ​റി​യ സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച അ​ധ്യാ​പി​ക​യു​ടെ സം​സ്കാ​രം ഇ​ന്ന്. മൂ​വാ​റ്റു​പു​ഴ ക​ടാ​തി വി​വേ​കാ​ന​ന്ദ പ​ബ്ലി​ക് സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യും അ​രി​ക്കു​ഴ ചി​റ്റൂ​ർ പാ​ല​ക്കാ​ട്ടു​പു​ത്ത​ൻ​പു​ര​യി​ൽ ദീ​പു​വി​ന്‍റെ ഭാ​ര്യ​യു​മാ​യ രേ​വ​തി (26)ആ​ണു ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

വൈ​കു​ന്നേ​രം നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ലാ​ണ് സം​സ്കാ​രം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി​യ മൃ​ത​ദേ​ഹം സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച​ശേ​ഷ​മാ​ണു വ​സ​തി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ 21നു ​രാ​വി​ലെ ഒ​ന്പ​തി​നു സ്കൂ​ൾ മു​റ്റ​ത്തു ന​ട​ന്ന യോ​ഗാ​ദി​നാ​ച​ര​ണ​ത്തി​നു കു​ട്ടി​ക​ളെ അ​ണി​നി​ര​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സ്കൂ​ൾ അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​റു​ടെ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​ത്തു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നി​സാ​ര പ​രി​ക്കേ​റ്റി​രു​ന്നു. കാ​ർ പാ​ഞ്ഞു​വ​രു​ന്ന​തു ക​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​നി​ടെ രേ​വ​തി​യു​ടെ ദേ​ഹ​ത്താ​ണ് ആ​ദ്യം കാ​ർ ത​ട്ടി​യ​ത്. അ​ധ്യാ​പി​ക​യെ വ​ലി​ച്ചി​ഴ​ച്ച് മു​ന്നോ​ട്ടു​നീ​ങ്ങി​യ കാ​ർ കു​ട്ടി​ക​ളെ​യും ത​ട്ടി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു പാ​ർ​ക്കു ചെ​യ്തി​രു​ന്ന സ്കൂ​ൾ ബ​സി​ൽ ഇ​ടി​ച്ചാ​ണ് കാ​ർ നി​ന്ന​ത്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ രേ​വ​തി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണു മ​രി​ച്ച​ത്. ന​ട്ടെ​ല്ലി​നേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​റാ​യ ആ​ർ. കൃ​ഷ്ണ​കു​മാ​ർ വ​ർ​മ ത​ന്‍റെ കാ​റി​ൽ സ്കൂ​ൾ വ​ള​പ്പി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ കു​റു​കെ ക​ട​ന്ന മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യു​ടെ ദേ​ഹ​ത്തു ത​ട്ടാ​തെ വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ​യാ​ണു കാ​ർ നി​യ​ന്ത്ര​ണം വി​ട്ട​ത്. അ​ബ​ദ്ധ​ത്തി​ൽ ബ്രേ​ക്കി​നു പ​ക​രം ആ​ക്സി​ലേ​റ്റ​റി​ൽ കാ​ൽ അ​മ​ർ​ത്തി​യ​താ​ണ് കാ​ർ നി​യ​ന്ത്ര​ണം വി​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗി​നു കൃ​ഷ്ണ​കു​മാ​റി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts