ആ കഥ കേട്ടപ്പോള്‍ ഞെട്ടി; ഒരു ബോധവത്കരണ സിനിമ ആണെന്ന് പറഞ്ഞതിനാല്‍ അഭിനയിക്കാന്‍ തീരുമാനിച്ചു; വെളിപ്പെടുത്തലുമായി നടി സംഗീത

ഒരു സമയത്ത് തെന്നിന്ത്യയില്‍ തിരക്കുള്ള നടിയായിരുന്നു സംഗത. നിരവധി മലയാള ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.

മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കെല്ലാമൊപ്പം അഭിനയിച്ച നടിയാണ് സംഗീത. ഇപ്പോഴിതാ ചില കഥാപാത്രങ്ങള്‍ തനിക്ക് താല്‍പര്യമില്ലാതെ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അവര്‍.

ഒരിക്കല്‍ തന്നെ സമീപിച്ച ഒരു സംവിധായകന്‍ തന്റെ വേഷത്തെ പറ്റി പറഞ്ഞെന്നും കഥ നല്ലതാണെന്ന് തനിക്ക് തോന്നിയെന്നും നടി പറഞ്ഞു.

എന്നാല്‍ ആ വേഷം അഭിനയിക്കാന്‍ തനിക്ക് പരിമിതികളുള്ളതിനാല്‍ ആ അവസരം നിരസിച്ചു. ഉറക്കഗുളിക കൊടുത്തതിനു ശേഷം ഭര്‍ത്താവിന്റെ സഹോദരനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു ഭാര്യയുടെ കഥയായിരുന്നു അത്.

കേട്ടപ്പോള്‍ ഞെട്ടിപ്പോയെങ്കിലും ഒരു ബോധവത്കരണ സിനിമ ആണെന്ന് പറഞ്ഞതിനാല്‍ അഭിനയിക്കാന്‍ തീരുമാനിച്ചു.ശരീരപ്രദര്‍ശനത്തിന് തനിക്ക് സാധിക്കില്ലെന്നും സമ്മതമെങ്കില്‍ മാത്രം വേഷം തന്നാല്‍ മതിയെന്നും നടി പറഞ്ഞു.

തര്‍ക്കങ്ങള്‍ക്കും വിട്ടുവീഴ്ചകള്‍ക്കുമൊടുവില്‍ ചിത്രം പൂര്‍ത്തിയാക്കി. റിലീസിംഗ് ദിവസം മാത്രമേ ആ ചിത്രം കണ്ടിട്ടുള്ളുവെന്നും പക്ഷേ ആ വേഷം ശ്രദ്ധിക്കപ്പെടുകയും സിനിമ വിജയിക്കുകയും ചെയ്തതായും നടി പറയുന്നു.

Related posts

Leave a Comment