വിധികർത്താക്കൾക്ക് ചവിട്ടു നാടകത്തെക്കുറിച്ച് ഒരുചുക്കുമറിയില്ല; റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്‍റെ ആദ്യദിനത്തിൽ കല്ലുകടി

കോ​ട്ട​യം: കോ​ട്ട​യം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ആ​ദ്യ​ദി​ന​ത്തി​ൽ ത​ന്നെ ക​ല്ലു​ക​ടി. ച​വി​ട്ടു​നാ​ട​ക വി​ധി ക​ർ​ത്താ​ക്ക​ൾ​ക്കെ​തി​രെ​യാ​ണു മ​ത്സ​രാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം.പ്ര​ധാ​ന​വേ​ദി​യാ​യ എം​ഡി സെ​മി​നാ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ച​വി​ട്ടു​ന​ട​ക മ​ത്സ​ര​ത്തി​ന്‍റെ ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്ന​യു​ട​ൻ 10.30നാ​ണ് സം​ഭ​വം.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ നെ​ടു​ങ്കു​ന്നം സെ​ന്‍റ് ജോ​ണ്‍​ ദി ബാ​പ്റ്റി​സ്റ്റ് എ​ച്ച്എ​സ്എ​സും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ മൗ​ണ്ട് കാ​ർ​മ​ൽ എ​ച്ച്എ​സും വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി. ച​വി​ട്ടു​നാ​ട​ക​ത്തെ​ക്കു​റി​ച്ച് അ​റി​വി​ല്ലാ​ത്ത​വ​രാ​ണു വി​ധി​ക​ർ​ത്താ​ക്ക​ളാ​യ​തെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നു.

വി​ധി ക​ർ​ത്താ​ക്ക​ളു​ടെ പാ​ക​പ്പി​ഴ ചൂ​ണ്ടി​ക്കാ​ട്ടി അ​പ്പീ​ൽ ന​ൽ​കു​മെ​ന്നു മ​ത്സ​രാ​ർ​ഥി​ക​ളും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്നു സം​ഘാ​ട​ക​രും അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു പ്ര​തി​സ​ന്ധി മ​റി​ക​ട​ന്ന​ത്.

Related posts