റി​വോ​ൾ​വ​ർ റി​ങ്കോ തി​യ​റ്റ​റു​ക​ളി​ൽ

താ​ര​ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കി​ര​ൺ നാ​രാ​യ​ണ​ൻ തി​ര​ക്ക​ഥ ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന റി​വോ​ൾ​വ​ർ റി​ങ്കോ തി​യ​റ്റ​റു​ക​ളി​ൽ. ചി​ത്ര​ത്തി​ന്‍റെ പേ​രു​പോ​ലെ​ത​ന്നെ ര​സ​ക​ര​മാ​യ ഒ​രു ക​ഥ​യാ​ണ് റി​വോ​ൾ​വ​ർ റി​ങ്കോ​യി​ലൂ​ടെ പ​റ​യു​ന്ന​ത്.

സൂ​പ്പ​ർ നാ​ച്വ​റ​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളെ മ​ന​സി​ൽ ആ​രാ​ധി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കൊ​പ്പം അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ൾ സാ​ധ്യ​മാ​ക്കാ​ൻ ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്ന നാ​ട്ടി​ലെ ചെ​റു​പ്പ​ക്കാ​ര​നാ​യ പ്രി​യേ​ഷി​ന്‍റെ ക​ട​ന്നു​വ​ര​വോ​ടെ അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ കി​ര​ൺ നാ​രാ​യ​ണ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം കൊ​ടു​ത്തു​കൊ​ണ്ടു​ത​ന്നെ കു​ട്ടി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം.

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് ചി​ത്ര​ത്തി​ൽ പ്രി​യേ​ഷി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ശ്രീ​പ​ത് യാ​ൻ (മാ​ളി​ക​പ്പു​റം, സു​മ​തി വ​ള​വ്), ധ്യാ​ൻ നി​ര​ഞ്ജ​ൻ (ഇ​ടി​യ​ൻ ച​ന്തു), ആ​ദി​ശേ​ഷ്, വി​സാ​ദ്,ആ​വ​ണി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന കു​ട്ടി ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ലാ​ലു അ​ല​ക്സ്, ബി​നു ശ​ശി​റാം, വി​ജി​ലേ​ഷ്, സ​ഞ്ജു ശി​വ​റാം, സാ​ജു ന​വോ​ദ​യ, കെ​പി​എ​സി മു​ഹ​മ്മ​ദ്, അ​ൻ​ഷ മോ​ഹ​ൻ, മ​റീ​ന മൈ​ക്കി​ൾ, അ​ഞ്ജ​ലി നാ​യ​ർ, ഷൈ​നി സാ​റ, ആ​തി​നാ​ട് ശ​ശി, ദി​പി​ൻ ബാ​ബു, സാ​ബു, പ്രൗ​ദ്ധീ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ സി​ബി ജോ​ർ​ജ് പൊ​ൻ​കു​ന്നം.

കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി​യു​ടെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു.
ഛായാ​ഗ്ര​ഹ​ണം- ഫൈ​സ​ൽ അ​ലി, എ​ഡി​റ്റിം​ഗ്- അ​യൂ​ബ് ഖാ​ൻ, ക​ലാ​സം​വി​ധാ​നം- അ​രു​ൺ കൃ​ഷ്ണ.
മേ​ക്ക​പ്പ്- ബൈ​ജു ശ​ശി​ക​ല, കോ​സ്റ്റ്യൂം- സു​ജി​ത്ത് മ​ട്ട​ന്നൂ​ർ, സം​ഘ​ട്ട​നം- ഫീ​നി​ക്സ് പ്ര​ഭു, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഷി​ബു ര​വീ​ന്ദ്ര​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സ​ഞ്ജ​യ്. ജി. ​കൃ​ഷ്ണ​ൻ,
പ്രൊ​ജ​ക്റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ- ച​ന്ദ്ര​മോ​ഹ​ൻ എ​സ്.​ആ​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- പാ​പ്പ​ച്ച​ൻ ധ​നു​വ​ച്ച​പു​രം, സൗ​ണ്ട്- ബി​നു ശ​ശി​റാം, എ​ഫ​ക്ട്സ്‌- എ.​ബി. ജൂ​ബി​ൻ, സൗ​ണ്ട് മി​ക്സി​ങ്- അ​ഭി​രാം യു. ​ബി, സ്റ്റി​ൽ​സ്- ശാ​ലു പേ​യാ​ട്സ വി​എ​ഫ്എ​ക്സ് -ടി. ​എം.​ഈ.​എ​ഫ്. എ​ക്സ്, ഡി​ജി​റ്റ​ൽ പി ​ആ​ർ- വി​നു വി​ജ​യ്, ഡി​സൈ​ൻ​സ്- യെ​ല്ലോ ടൂ​ത്ത്സ്‌.​കോ​ഴി​ക്കോ​ട്, കു​ന്ദ​മം​ഗ​ലം, മു​ക്കം ഭാ​ഗ​ങ്ങ​ളി​ലാ​യി ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്രം ശ്രീ​പ്രി​യ ക​മ്പ​യി​ൻ​സ്‌ ആ​ണ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. -പി​ആ​ർ​ഒ -മ​ഞ്ജു ഗോ​പി​നാ​ഥ്.

Related posts

Leave a Comment