സ​ഹ​പ്ര​വ​ർ​ത്ത​ക​യ്ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റലായി; പിന്നാലെ യുവാവ് അറസ്റ്റിൽ

സൗ​ദി അ​റേബ്യയി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​യ്ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹ്യ​മ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച ഈ​ജി​പ്ത് വം​ശ​ജ​നാ​യ യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു.

ഇ​വി​ടെ ഒ​രു ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഇ​രു​വ​രും. ഇ​വ​ർ ത​ങ്ങ​ൾ ചി​രി​ച്ചു​ല്ല​സി​ച്ച് പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു. പ​ർ​ദ്ദ​യാ​യി​രു​ന്നു യു​വ​തി​യു​ടെ വേ​ഷം. എ​ന്നാ​ൽ ഈ ​വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ഈ ​യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

സൗ​ദി​യി​ൽ, ജോ​ലി സ്ഥ​ല​ങ്ങ​ളി​ലും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും സ്ത്രീ​ക​ൾ​ക്കും പു​രു​ഷന്മാ​ർ​ക്കു​മാ​യി പ്ര​ത്യേ​കം സ്ഥ​ല​ങ്ങ​ളാ​ണു​ള്ള​ത്. ഇ​ത് ക​ർ​ശ​ന​മാ​യ നി​യ​മ​വു​മാ​ണ്. ഇ​ത് ലം​ഘി​ച്ചെ​ന്ന കു​റ്റ​മാ​ണ് യു​വാ​വി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഈ ​നി​യ​മ​ലം​ഘ​ന​ത്തി​ൽ യു​വാ​വ് ചെ​യ്ത കു​റ്റ​ത്തി​ന് തു​ല്യ​പ​ങ്കാ​ളി​ത്തം യു​വ​തി​ക്കു​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് യു​വ​തി​ക്കു​മെ​തി​രെ കേ​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്.

Related posts