നാ​ലാ​മ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​നു  നാ​ളെ കോ​ട്ട​യ​ത്ത് തി​രി​തെ​ളി​യും;  അ​ന​ശ്വ​ര തിയ​റ്റ​റി​ൽ സം​വി​ധാ​യ​ക​ൻ ടി.​വി. ച​ന്ദ്ര​ൻ ച​ല​ച്ചി​ത്ര മേ​ള ഉ​ദ്ഘാ​ട​നം

കോ​ട്ട​യം: കേ​ര​ള ച​ല​ച്ചിത്ര അ​ക്കാ​ദ​മി​യും ആ​ത്മ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​നു നാ​ളെ കോ​ട്ട​യ​ത്ത് തി​രി​തെ​ളി​യും. വൈ​കു​ന്നേ​രം നാ​ലി​ന് കോ​ട്ട​യം അ​ന​ശ്വ​ര തിയ​റ്റ​റി​ൽ സം​വി​ധാ​യ​ക​ൻ ടി.​വി. ച​ന്ദ്ര​ൻ ച​ല​ച്ചി​ത്ര മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

നാ​ളെ മു​ത​ൽ എ​ട്ടു വ​രെ​യാ​ണു ച​ല​ച്ചി​ത്രോ​ത്സ​വം. വൈ​കു​ന്നേ​രം 6.30നു ​തി​രു​ന​ക്ക​ര പോ​ലീ​സ് ഗ്രൗ​ണ്ടി​ൽ ഏ​ഴ് നി​ത്യ​വ​സ​ന്ത മ​ല​യാ​ള ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. ലോ​റി, ആ​രൂ​ഢം, അ​മ്മ​ അ​റി​യാ​ൻ, നി​ർ​മാ​ല്യം, കു​മ്മാ​ട്ടി, കൊ​ടി​യേ​റ്റം, മ​ക​ര​മ​ഞ്ഞ് എ​ന്നീ മ​ല​യാ​ള സി​നി​മ​ക​ളാ​ണു പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

ലോ​ക​ശ്ര​ദ്ധ നേ​ടി​യ 28 അ​ന്ത​ർ​ദേ​ശീ​യ, ദേ​ശീ​യ, മ​ല​യാ​ള ചി​ത്ര​ങ്ങ​ളാ​ണ് മേ​ള​യി​ലു​ണ്ട​വു​ക. എ​ല്ലാ ദി​വ​സവും രാ​വി​ലെ 10 മു​ത​ലാ​ണ് പ്ര​ദ​ർ​ശ​നം. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ അ​ഞ്ചു വ​രെ ഓ​പ്പ​ണ്‍ ഫോ​റ​വും ഉ​ണ്ടാ​യി​രി​ക്കും. നാ​ളെ കൂ​പാ​ൽ (പേ​ർ​ഷ്യ​ൻ), വി​ല്ലേ​ജ് റോ​ക്സ്റ്റാ​ഴ്സ് (അ​സാ​മീ​സ്), ക​റു​ത്ത ജൂ​ത​ൻ (മ​ല​യാ​ളം), ഡേ ​ബ്രേ​ക്ക് (അ​ൽ​ബേ​നി​യ​ൻ), മൂ​ന്നി​ന് ഡാ​ർ​ക്ക് വി​ന്‍റ് (ഹി​ന്ദി), അ​തി​ശ​യ​ങ്ങ​ളു​ടെ വേ​ന​ൽ (മ​ല​യാ​ളം), വാ​ജീ​ബ് (അ​റ​ബി​ക്), ക്യാ​ൻ​ഡ​ലേ​റി​യ (സ്പാ​നി​ഷ്).

നാ​ലി​ന് ര​ണ്ടു​പേ​ർ (മ​ല​യാ​ളം), ഐ​സ്റ്റി​ൽ ഹൈ​ഡ് ടു ​സ്മോ​ക്ക് (അ​റ​ബി​ക്), ന്യൂ​ട്ട​ൻ (ഹി​ന്ദി), ഈ​സി (ഇ​റ്റാ​ലി​യ​ൻ).
അ​ഞ്ചി​ന് ത്രീ ​ആ​ൻ​ഡ് എ ​ഹാ​ഫ് (ഹി​ന്ദി), മ​റ​വി (മ​ല​യാ​ളം) യെ​ങ് കാ​റ​ൽ മാ​ർ​ക്സ് (ഫ്ര​ഞ്ച്), ഇ​ൻ​സി​രീ​യേ​റ്റ​ഡ് (അ​റ​ബി​ക്).

ആ​റി​ന് സൗ​ത്ത് വെ​സ്റ്റ് (പോ​ർ​ച്ചു​ഗീ​സ്), അ​ണ്‍ റൈ​പ്പ് ലെ​മ​ണ്‍ (മ​റാ​ത്തി), ഏ​ദ​ൻ (മ​ല​യാ​ളം), ദ ​ഇ​ൻ​സ​ൽ​റ്റ് (അ​റ​ബി​ക്).
ഏ​ഴി​ന് നാ​യി​ന്‍റെ ഹൃ​ദ​യം (മ​ല​യാ​ളം), വി​ല്ലാ ഡ്യൂ​ലേ​ഴ്സ് (പേ​ർ​ഷ്യ​ൻ), അ​റോ​റാ ബോ​റേ​ലി​യ​സ് (ഹംഗേറി​യ​ൻ), റീ ​ബൗ​ണ്ട​ബി​ൾ (ഫ്ര​ഞ്ച്).

എ​ട്ടി​ന് മാ​ർ​ലി​നാ ദ ​മ​ർ​ഡ​റ​ർ ഇ​ൻ ഫോ​ർ ആ​ക്റ്റ് (ഇ​ന്തോ​നേ​ഷ്യ), ഓ​ണ്‍ ബോ​ഡി ആ​ൻ​ഡ് സോ​ൾ (ഹംഗേറി​യ​ൻ), ലൗ​ല​സ് (റ​ഷ്യ​ൻ), സിം​ഫ​ണി ഓ​ഫ് അ​ന (സ്പാ​നി​ഷ്) എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക.മ​ല​യാ​ള സി​നി​മ​യു​ടെ 90 വ​ർ​ഷ ച​രി​ത്രം വി​ളി​ച്ചോ​തു​ന്ന പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

ഡെ​ലി​ഗേ​റ്റ് പാ​സ് ല​ഭി​ക്കാ​ൻ പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​ഗ്രാ​ഫും 250 രൂ​പ​യു​മാ​യി രാ​വി​ലെ 10 നും ​വൈ​കു​ന്നേ​രം ആ​റി​നും ഇ​ട​യ്ക്കു​ള്ള സ​മ​യ​ത്ത് കോ​ട്ട​യം അ​ന​ശ്വ​ര തിയ​റ്റ​റി​ലെ ഫെ​സ്റ്റി​വ​ൽ ഓ​ഫീ​സി​ൽ എ​ത്ത​ണം. 18 വ​യ​സി​നു മു​ക​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഫോ​ട്ടോ​യു​മാ​യി എ​ത്തി​യാ​ൽ 200 രൂ​പ​യ്ക്കു പാ​സു​ക​ൾ ല​ഭി​ക്കും.

Related posts