ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുത്..! ത​നി​ക്ക് അ​ന​ധി​കൃ​ത സാമ്പത്തിക ഇ​ട​പാ​ടു​ക​ൾ ഒ​ന്നു​മി​ല്ല; താൻ പാടിയുണ്ടാക്കിയ പൈസയല്ലാതെ ഒന്നും തന്‍റെ കൈയിലില്ല; ചില മാധ്യമങ്ങൾ എഴുതി വിടുന്നതെന്നും സത്യമല്ലെന്ന് റിമി ടോമി

കോ​ട്ട​യം: ത​നി​ക്ക് അ​ന​ധി​കൃ​ത സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഒ​ന്നു​മി​ല്ലെ​ന്നു ഗാ​യി​ക റി​മി ടോ​മി. ഉ​ണ്ടെങ്കി​ൽ നേ​ര​ത്തെ ന​ട​ന്ന ആ​ദാ​യ ​നി​കു​തി​വ​കു​പ്പ് പ​രി​ശോ​ധ​ന​യി​ൽ കണ്ടെത്തേണ്ടതല്ലേ എന്ന് അവർ ചോദിച്ചു. നി​കു​തി അ​ട​യ്ക്കു​ന്ന​തി​ൽ ചി​ല വീ​ഴ്ച​ക​ൾ മാ​ത്ര​മാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.

അതിന് തനിക്ക് പിഴ വിധിച്ചിരുന്നു. ആ പിഴ പോലും ഇതുവരെ അടച്ചിട്ടില്ലെന്നും താൻ പാടിയുണ്ടാക്കിയ പൈസയല്ലാതെ തനിക്ക് സന്പാദ്യങ്ങൾ ഒന്നുമില്ലെന്നും റിമി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തന്നെ ചോദ്യം ചെയ്തുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു റിമി.

നടിയുടെ കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചറിയാൻ പോലീസ് തന്നെ ഫോണിൽ വിളിച്ചിരുന്നു. ദിലീപ്, കാവ്യ എന്നിവരുമായി തനിക്ക് സൗഹൃദമുള്ളതുകൊണ്ടും അടുത്തിടെ നടന്ന അമേരിക്കൻ സ്റ്റേജ് ഷോയെക്കുറിച്ചും ഒക്കെ പോലീസ് ചോദിച്ചു.

തനിക്ക് കാവ്യ, ദിലീപ് എന്നിവരുമായോ സിനിമ മേഖലയിലെ മറ്റാരെങ്കിലുമായോ സാന്പത്തിക ഇടപാടുകൾ ഒന്നുമില്ല. ബിനാമി, ഹവാല എന്നീ വാക്കുകളൊക്കെ താൻ സിനിമയിലാണ് കേട്ടിരിക്കുന്നത്. എന്തൊക്കെയാണ് ചില ഓൺലൈൻ മാധ്യമങ്ങൾ എഴുതിവിടുന്നതെന്നും അതിലൊന്നും വാസ്തവമില്ലെന്നും റിമി പറഞ്ഞു.

ദി​ലീ​പു​മാ​യി ര​ണ്ട് അ​മേ​രി​ക്ക​ൻ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. റി​മി​ക്ക് ഈ ​കേസു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നു അറിയാമെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിരുന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദി​ലീ​പി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ​ടു ചി​ല വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​ൻ വേ​ണ്ടി​യാ​ണ് പോ​ലീ​സ് വി​ളി​ച്ച​തെന്നാണ് അവർ പറഞ്ഞത്. വാസ്തവ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും റിമി ടോമി അഭ്യർഥിച്ചു.

Related posts