പണിപാളി! സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​നി​ടയില്‍ അ​ബ​ദ്ധ​ത്തി​ൽ താ​ഴെ​വീ​ണ് വ​ള പൊ​ട്ടി; വി​ല കേ​ട്ട​പ്പോ​ൾ ബോ​ധ​വും പോ​യി; ഒടുവില്‍…

China_ring2

കൈ​യി​ൽ നി​ന്നും ഒ​രു വള താ​ഴെ വീണാൽ അത്ര ഗൗ​ര​വ​മാ​യി എ​ടു​ക്കേണ്ട കാര്യമില്ലെന്ന് തോന്നും. എ​ന്നാ​ൽ ചൈനയിൽ ഒ​രു യു​വ​തി​യു​ടെ കൈ​യി​ൽ നി​ന്നും വ​ള താ​ഴെ വീ​ണു പൊ​ട്ടി​യ​പ്പോ​ൾ ഇ​വ​രുടെ ബോ​ധം പോകുകയാണുണ്ടായത്. വ​ള പൊ​ട്ടി​യ​തി​ന​ല്ല ഇ​വ​ർ ബോ​ധം കെ​ട്ട​ത്, ഇ​തി​ന്‍റെ വി​ല കേ​ട്ടാ​യി​രു​ന്നു. ചൈ​ന​യി​ലെ യു​നാ​ൻ മേ​ഖ​ല​യി​ലെ ഒ​രു ജ്വല്ലറി​യി​ലാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

China_ring1

വ​ള ക​ണ്ടി​ട്ട് ഇ​ഷ്ട​പ്പെ​ട്ട യുവതി ഇ​ത് കൈ​യി​ലെ​ടു​ത്ത് സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു താ​ഴെ വീ​ണ് പൊ​ട്ടി​യ​ത്. ഇ​തി​ന്‍റെ പ്രൈ​സ് ടാ​ഗി​ൽ എ​ഴു​തി​യ വി​ല ക​ണ്ട് ക​ണ്ണു​മി​ഴി​ച്ചു പോ​യ ഇ​വ​ർ ബോ​ധം​കെ​ട്ട് നി​ല​ത്തു വീ​ഴു​ക​യാ​യി​രു​ന്നു. 28 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ഇ​തി​ന്‍റെ വി​ല. ബോ​ധം പോ​യി നി​ല​ത്തു​വീ​ണ ഇ​വ​രെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും ന​ഷ്ട​പ​രി​ഹാ​രം സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ജ്വ​ല്ല​റി ഉ​ട​മ​യു​ടെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം വ​ള​യ്ക്ക് അ​ത്ര​യ്ക്ക് വി​ല​യി​ല്ലെ​ന്നു പ​റ​ഞ്ഞ യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ 70,000 യു​വാ​ൻ ന​ൽ​കാ​മെ​ന്നാ​ണ് ജ്വ​ല്ല​റി ഉ​ട​മ​യെ അ​റി​യി​ച്ച​ത്.

Related posts