ആരെയെങ്കിലും കിട്ടിയാല്‍ ഒകെ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല ! തനിക്ക് എല്ലാവരോടും പ്രണയമെന്ന് ഋതു മന്ത്ര…

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഋതുമന്ത്ര.

നടിയും മോഡലും ഒക്കെയായ താരത്തെ കുറിച്ച് ആരാധകര്‍ കൂടുതല്‍ അറിഞ്ഞത് ബിഗ് ബോസില്‍ എത്തിയതോടെയാണ്.

ഋതു മന്ത്രയുടെ പേരില്‍ ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളും ഉണ്ടായിരുന്നു. ബിഗ്ബോസിനിലെ ഏറ്റവും ജനുവിനായിട്ടുള്ള മത്സരാര്‍ത്ഥിയാണ് ഋതുവെന്നാണ് തോന്നിയെന്നാണ് പ്രേക്ഷകര്‍ പലരും പറഞ്ഞിരുന്നത്.

ഇതേ സമയം താരത്തിന്റെ വിവാഹം എപ്പോഴാണെന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. ഒരു അഭിമുഖത്തില്‍ ഈ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് താരം.

ആരെയെങ്കിലും തേച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. താന്‍ തേച്ചിട്ടില്ലെന്നും തേപ്പ് കിട്ടിയിട്ടില്ലെന്നും ഋതു പറയുന്നു.

ഒരു മുച്വല്‍ അണ്ടര്‍സ്റ്റാന്റിംഗിലാണ് എല്ലാ കാര്യങ്ങളും പോയത്. തേപ്പ് എന്ന പറയുന്നത് പ്രണയത്തില്‍ മാത്രമല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് താന്‍ എന്നും താരം പറയുന്നു.

”ചിലപ്പോള്‍ നമ്മളെ സുഹൃത്തുക്കള് തേക്കാറുണ്ട്, പുറകില്‍ നിന്ന് കുത്തുന്നതിനെയും ഞാന്‍ തേപ്പ് എന്നാണ് പറയാറുളളത്.

അപ്പോ എല്ലാം ഒരു മ്യൂചല്‍ അണ്ടര്‍സ്റ്റാന്റിംഗില്‍ പോയതാണ്. അല്ലാതെ നമ്മളാരെയും തേച്ചിട്ടില്ല’ ഋതു പറയുന്നു.

പ്രണയമുണ്ടോ, കല്യാണം എപ്പോഴാണ് എന്ന ചോദ്യത്തിനും ഋതു മറുപടി നല്‍കി. പ്രണയം എന്ന് പറയുന്നത് എറ്റവും മനോഹരമായ വികാരമാണ്. എനിക്ക് എല്ലാത്തിനോടും പ്രണയമാണ്.

ഈ പ്രഞ്ചത്തിനോട്, എന്റെ അമ്മയോട്, എന്നെ അത്രകണ്ട് വിശ്വസിക്കുന്ന ഫ്രണ്ട്‌സിനോട്, സാരികളോട് അങ്ങനെ എല്ലാത്തിനോടും പ്രണയമാണ്.

കല്യാണം ഇപ്പോള്‍ കഴിക്കുന്നില്ലെന്നും നടി പറഞ്ഞു. കാരണം ഞാന്‍ എന്റെ കരിയറിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സമയമാണ്.

കുറെ കാര്യങ്ങള്‍ ഇനി ചെയ്യാനുണ്ട്. കുറെ സ്വപ്നങ്ങളുണ്ട്. അതിലേക്ക് എത്താനുണ്ട്. കല്യാണം എന്നത് പെട്ടെന്ന് വിചാരിച്ച് നടക്കുന്ന കാര്യമല്ല.

ഞാന്‍ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ആളായതുകൊണ്ട് ഇപ്പോ കല്യാണം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ല. നമുക്ക് ഒകെ ഭാവിയില്‍ ആരെയെങ്കിലും കിട്ടിയാല്‍ ഒക്കെ.

ഇല്ലെങ്കില്‍ കല്യാണം കഴിച്ചില്ലെങ്കിലും എനിക്ക് കുഴപ്പം ഇല്ല. കുറച്ച് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നും ഋതു മന്ത്ര തുറന്നു പറയുന്നു.

Related posts

Leave a Comment