റോഡിലെ  കു​ഴി​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്നു പി​ഴ​യീ​ടാ​ക്ക​ണമെന്ന് ടൂ​വീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

തൃ​ശൂ​ർ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ടൂ​വീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡി​ൽ കു​ഴി രൂ​പ​പ്പെ​ട്ട് അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ ക​രാ​റു​കാ​ര​നെ​ക്കൊ​ണ്ട് അ​ട​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നും മേ​ലു​ദ്യോ​ഗ​സ്ഥ​നും പി​ന്നീ​ട് വ​രു​ന്ന ഓ​രോ ദി​വ​സ​ത്തി​നും ആ​യി​രം രൂ​പ ഫൈ​ൻ ഈ​ടാ​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഗ​വ​ർ​ണ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കു​റ​ച്ചു മെ​റ്റ​ലും ടാ​റും ഉ​ണ്ടെ​ങ്കി​ൽ മൂ​ടാ​വു​ന്ന ചെ​റി​യ കു​ഴി​ക​ളാ​ണ് പി​ന്നീ​ട് വ​ൻ ഗ​ർ​ത്ത​ങ്ങ​ളാ​യി ജ​ന​ത്തി​ന്‍റെ ജീ​വ​നെ​ടു​ക്കു​ന്ന​ത്. പൈ​പ്പ് ഇ​ടാ​നോ മ​റ്റോ റോ​ഡി​ൽ കു​ഴി​യെ​ടു​ത്ത് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കി​യി​ല്ലെ​ങ്കി​ലും പി​ഴ ചു​മ​ത്ത​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജെ​യിം​സ് മു​ട്ടി​ക്ക​ൽ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ വി​വി​ധ നി​ർ​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ നി​വേ​ദ​ന​മാ​ണ് സ​മ​ർ​പ്പി​ച്ച​ത്. പി​ൻ​സീ​റ്റ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ ഉ​യ​ർ​ത്തി വ​ച്ചി​ട്ടു​ള്ള ബൈ​ക്കു​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts