പ​ന്ത​ലു​ക​ളു​യ​ർ​ന്നു, തൃ​ശൂ​ർ ദീ​പാ​ലംകൃ​ത​മാ​യി; വമ്പൻ സമ്മാന പദ്ധതികളുമായി  നി​ശാ വാ​ണി​ജ്യോ​ത്സ​വ​ത്തി​നു  നാ​ളെ തുടക്കം

സ്വ​ന്തം ലേ​ഖ​ക​ൻ


തൃ​ശൂ​ർ: നി​ശാ വാ​ണി​ജ്യോ​ത്സവ​ത്തി​നു തൃ​ശൂ​ർ ന​ഗ​രം അ​ണി​ഞ്ഞൊ​രു​ങ്ങി. സ്വ​രാ​ജ് റൗ​ണ്ട് അ​ട​ക്കം പ്ര​ധാ​ന ക​വ​ല​ക​ളെ​ല്ലാം വൈ​ദ്യു​തി ദീ​പ​ങ്ങ​ളാ​ൽ അ​ലം​കൃ​ത​മാ​യി. പ​ന്ത​ലു​ക​ളു​യ​ർ​ന്നു. ക​ട​ക​ന്പോ​ള​ങ്ങ​ളും ഒ​രു​ങ്ങി. ജ​നു​വ​രി 15 വ​രെ നീ​ളു​ന്ന ഹാ​പ്പി ഡേ​യ്സ് നൈ​റ്റ്ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം 5.30 നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യു​ടെ വ​ട​ക്കേ​ന​ട​യി​ൽ ബാ​ന​ർ​ജി ക്ല​ബ്ബിനു മു​ൻ​വ​ശ​ത്തു സ​ജ്ജ​മാ​ക്കി​യ പ്ര​ത്യേ​ക വേ​ദി​യി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്.

തൃ​ശൂ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ്, തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മേ​യ​ർ അ​ജി​ത വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ വി.​എ​സ്. സു​നി​ൽ കു​മാ​ർ, എ.​സി. മൊ​യ്തീ​ൻ, സി. ​ര​വീ​ന്ദ്ര​നാ​ഥ്, ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ, ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കു​മെ​ന്നു ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ അ​റി​യി​ച്ചു.

സി​നി​മാ​താ​ര​വും ന​ർ​ത്ത​കി​യു​മാ​യ ആ​ശ ശ​ര​ത്തും പ്ര​ശ​സ്ത പി​ന്ന​ണിഗാ​യ​ക​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, ഫ്രാ​ങ്കോ എ​ന്നി​വ​രും മെ​ഗാ ഷോ ​ന​യി​ക്കും. തൃ​ശൂ​ർ ന​ഗ​രം ഇ​തു​വ​രെ കാ​ണാ​ത്ത ആ​ധു​നി​ക ശൈ​ലി​യി​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​തി​നോ​ടു കി​ട​പി​ടി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ വൈ​ദ്യു​താ​ല​ങ്കാ​ര​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്. സ്വ​രാ​ജ് റൗ​ണ്ടി​ൽ വൈ​ദ്യു​താ​ല​ങ്കാ​ര​ങ്ങ​ളോ​ടു​കൂ​ടി​യ 10 പ​ന്ത​ലു​ക​ൾ, 11 പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ വ​ലി​യ ലൈ​റ്റ് ട​വ​റു​ക​ൾ, പ​ടി​ഞ്ഞാ​റേ​കോ​ട്ട- കി​ഴ​ക്കേ​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ര്യ​പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​ക​ൾ, ന​ഗ​ര​വീ​ഥി​ക​ളി​ലൂ​ടെ ച​ലി​ക്കു​ന്ന ത​ത്സ​മ​യ വേ​ദി എ​ന്നി​വ ഹാ​പ്പി ഡേ​യ്സി​നെ വ​ർ​ണാ​ഭ​മാ​യ ആ​ഘോ​ഷ​മാ​ക്കി മാ​റ്റും.

ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ദി​ന​ങ്ങ​ളി​ൽ വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ങ്ങ​ളാ​ൽ മോ​ടി​പി​ടി​പ്പി​ച്ച വ്യ​ാപാ​ര​സ്ഥാ​പ​ന​ങ്ങ​ൾ രാ​ത്രി 11 വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. കൂ​ടാ​തെ, മെ​ക്കാ​നി​ക്ക​ൽ ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള സ്പെ​ഷ​ൽ ഷോ, ​പെ​റ്റ് ഷോ, ​വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ച് തൃ​ശൂ​ർ ന​ഗ​ര​ത്തി​ലൂ​ടെ പ​ക​ലെ​ന്ന പോ​ലെത​ന്നെ രാ​ത്രി​കാ​ല​ങ്ങ​ളി​ലും സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​കും.

ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര​ക്ക​ളി, മ​ഡ് റേ​സിം​ഗ്, സ്ട്രീ​റ്റ് പെ​യി​ന്‍റിം​ഗ്, ഫ്ളവ​ർ ഷോ ​ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ, ഫ്ളാഷ് മോ​ബ്, ലൈ​വ് ബാ​ൻഡ്സ്, 3.5 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള റിക്കാർ​ഡ് ബ്രേ​ക്കിം​ഗ് കേ​ക്ക്, ചി​ക്കാ​ട്ടം, ധാ​ണ്ടി​യ, ഫു​ട്ബോ​ൾ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട്, അ​ഞ്ചുപേ​ർ​ക്കു പ​ങ്കെ​ടു​ക്കാ​വു​ന്ന ഫു​ട്സാ​ൽ മ​ത്സ​രം, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ക​ലാ​രൂ​പ​ങ്ങ​ളാ​യ ബെ​ല്ലി ഡാ​ൻ​സ്, ത​നു​റ, ഏ​രി​യ​ൽ അ​ക്രോ​ബാ​റ്റി​ക്, സൂം​ബ, നാ​ട​കം, മൈം, ​വ​യോ​ധി​ക​ർ​ക്കാ​യി ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ്, വി​ന്‍റേജ് കാ​ർ ഷോ, ​ഹാ​ർ​ലി ഡേ​വി​ഡ്സ​ണ്‍ ഷോ, ​ഫു​ഡ് ഫെ​സ്റ്റി​വ​ൽ തു​ട​ങ്ങി നി​ര​വ​ധി ആ​ക​ർ​ഷ​ണ ഇ​ന​ങ്ങ​ളു​ണ്ടാ​കും.

ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ തി​ള​ക്ക​മു​ള്ള​താ​ക്കാ​ൻ 22 നു ​സ്പെ​ഷൽ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ, 27 ​നു ബോ​ണ്‍ ന​ത്താലെ ഘോ​ഷ​യാ​ത്ര, ഡി​സം​ബ​ർ 31 നു ​സ്റ്റീ​ഫ​ൻ ദേ​വ​സി ന​യി​ക്കു​ന്ന 2020 മെ​ഗാ ന്യൂ ​ഇ​യ​ർ നൈ​റ്റ് എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

കാ​ർ, സ്കൂ​ട്ട​ർ, ടിവി50 ലക്ഷം ​രൂ​പ​യു​ടെ വ​ന്പ​ൻ സ​മ്മാ​ന​പ​ദ്ധ​തി
വി​പ​ണ​ന​മേ​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 50 ല​ക്ഷം രൂ​പ വ​രെ​യു​ള്ള സ​മ്മാ​ന​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​ത്. ഓ​രോ പ​ത്തുദി​വ​സ​ത്തി​ലും ഒ​രു കാ​ർ, ആ​ഴ്ച​തോ​റും ഒ​രു സ്കൂ​ട്ട​ർ, ദി​വ​സേ​ന ടി​വി, ഇ​ൻ​ഡ​ക‌്ഷ​ൻ കു​ക്ക​ർ, മി​ക്സ​ർ ഗ്രൈ​ൻ​ഡ​ർ, അ​യേ​ണ്‍ ബോ​ക്സ് എ​ന്നി​വ​യും മ​റ്റു നി​ര​വ​ധി പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ്വ​ന്ത​മാ​ക്കാ​വു​ന്ന​താ​ണ്.

അ​യ്യാ​യി​ര​ത്തി​ല​ധി​കം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​വും നൂ​റി​ല​ധി​കം സെ​ലി​ബ്രി​റ്റി​ക​ളു​ടെ പ്രാ​തി​നി​ധ്യ​വും മു​ന്നൂ​റി​ല​ധി​കം സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളും ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​നു മാ​റ്റേ​കും. 30 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഈ ​ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വലി​ൽ ഒ​രു കോ​ടി​യി​ല​ധി​കം ജ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യ സ്റ്റാ​ളു​ക​ളും ഷോ​പ്പു​ക​ളും ബി​ഡ്ഡിം​ഗ് ആ​പ്പ് മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി ലേ​ലം ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം, സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഫെ​സ്റ്റി​വ​ൽ ഓ​ഫ​റു​ക​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി​യും നേ​ടു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ഇ കൊ​മേ​ഴ്സ് ആ​പ്പ് തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.

Related posts