ഇനിയൊരാളുടെയും ജീവന്‍ റോഡില്‍ നഷ്ടപ്പെടരുത്! മകന്റെ മരണശേഷം പിതാവെടുത്ത മികച്ച ഒരു തീരുമാനം; മൂന്ന് വര്‍ഷത്തിനിടെ അടച്ച് തീര്‍ത്തത് 500 കുഴികള്‍

മുംബൈ സ്വദേശിയായ ദാദാറാവു ബില്‍ഹോര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ റോഡുകളിലെ 500 കുഴികളാണ് അടച്ചത്. ഇനിയൊരാളുടെയും ജീവന്‍ നഷ്ടപ്പെടരുത്, ഇനിയൊരച്ഛനും കരയരുത് എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്.

2015ല്‍ മകന്‍ പ്രകാശ് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിലെ കുഴിയില്‍ വീണ് മരിച്ചതോടെയാണ് കുഴി നികത്തല്‍ സ്വയം ഒരു ദൗത്യമായി ഈ അച്ഛന്‍ ഏറ്റെടുത്തത്.

മകന്റെ മരണ ശേഷവും റോഡിലെ കുഴിയില്‍ വീണുള്ള രണ്ട് മരണങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇങ്ങനെയൊരു ആശയം രൂപപ്പെട്ടതെന്ന് ദാദാറാവു ബില്‍ഹോര്‍ പറഞ്ഞു. 2015 ഡിസംബറില്‍ മരോള്‍ മറോഷി റോഡിലെ കുഴികള്‍ അടച്ചായിരുന്നു തുടക്കം.

അപകടമുണ്ടാകുമ്പോള്‍ മാത്രമാണ് അധികാരികള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലായതോടെയാണ് കുഴിയടക്കല്‍ തുടരാന്‍ തീരുമാനിച്ചത്. കല്ലും മണലും ഉപയോഗിച്ചാണ് കുഴിയടക്കല്‍. ആകെ 500 കുഴികള്‍ ഇതിനകം അടച്ചുകഴിഞ്ഞു.

Related posts