മൂ​ന്നു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച റോ​ഡ് ലോ​റി ക​യ​റി​യ​പ്പോ​ൾ ത​ക​ർ​ന്നു;​ പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്

ഇ​രി​ട്ടി: ഒ​രു മാ​സം മു​ന്പ് മൂ​ന്നു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച റോ​ഡ് ത​ക​ർ​ന്നു. പാ​യം പ​ഞ്ചാ​യ​ത്തി​ലെ ജ​ബ്ബാ​ർ​ക്ക​ട​വ്- ക​രി​യാ​ൽ റോ​ഡാ​ണ് ലോ​റി ക​യ​റി​യ​പ്പോ​ൾ ത​ക​ർ​ന്ന​ത്.

റോ​ഡി​ന്‍റെ ഇ​രു വ​ശ​ത്തും ഓ​വു​ചാ​ൽ നി​ർ​മി​ക്കാ​തെ​യും ടാ​ർ ചെ​യ്ത​തി​ന്‍റെ ഇ​രു​വ​ശ​ത്തേ​യും അ​രി​കു​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​തെ​യും ഇ​രു​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ സൈ​ഡ് കൊ​ടു​ക്കു​മ്പോ​ൾ റോ​ഡി​ൽ​നി​ന്ന് തെ​ന്നി​മാ​റി റോ​ഡ​രി​കി​ലെ കു​ഴി​ക​ളി​ലേ​ക്ക് വീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.

ഇ​തി​നി​ട​യി​ലാ​ണ് ലോ​റി​യ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ റോ​ഡ് ത​ക​രു​ന്ന​ത്. റോ​ഡ് ത​ക​ർ​ന്ന​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല എ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.

റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​ർ പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​വാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Related posts

Leave a Comment