എച്ച് എൻഎൽ റോഡ് നന്നാക്കാൻ സർക്കാർ ഫണ്ടില്ല; ത​ക​ർ​ന്നുകി​ട​ന്ന റോ​ഡ് ന​ന്നാ​ക്കി കു​ടും​ബ​യോ​ഗ കൂ​ട്ടാ​യ്മ​

ബി​ജു ഇ​ത്തി​ത്ത​റ

ക​ടു​ത്തു​രു​ത്തി: വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്ന് കി​ട​ന്ന റോ​ഡ് ന​ന്നാ​ക്കി കു​ടും​ബ​യോ​ഗ കൂ​ട്ടാ​യ്മ​യു​ടെ നന്മ ​മ​ന​സ്. എ​ച്ച്എ​ൻ​എ​ൽ-​മൂ​ർ​ക്കാ​ട്ടി​ൽ​പ​ടി റോ​ഡാ​ണ് കാ​രി​ക്കോ​ട് കാ​രാ​മ്മേ​ൽ കു​ടും​ബ​യോ​ഗ കൂ​ട്ടാ​യ്മ പു​ന​രു​ദ്ധ​രി​ക്കു​ന്ന​ത്. കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ ഈ​പ്രാ​വി​ശ്യ​ത്തെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സേ​വ​ന​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് റോ​ഡ് പു​ന​ർ​നി​ർ​മാ​ണം ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് കു​ടും​ബ​യോ​ഗം ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.

കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച പ​ണ​മു​പ​യോ​ഗി​ച്ചു റോ​ഡി​ന്‍റെ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ മെ​റ്റ​ലിം​ഗും ടാ​റിം​ഗും ന​ട​ത്തി​യാ​ണ് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​ത്. എ​ച്ച്എ​ൻ​എ​ൽ ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ ​റോ​ഡ് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​ത് ക​ന്പ​നി​ക്ക് സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ത​ക​ർ​ച്ച​യി​ലാ​യ​ത്.

സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ൾ എ​ച്ച്എ​ൻ​എ​ൽ ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡി​ൽ ചി​ല​വ​ഴി​ക്കു​ന്ന​തി​ന് നി​യ​മ​ത​ട​സ​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് കു​ടും​ബ​യോ​ഗ​ത്തി​ന് റോ​ഡി​ൽ ടാ​റിം​ഗ് ന​ട​ത്താ​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​ത്.

കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പ​ത്രോ​സ് കാ​രാ​മ്മേ​ൽ പ​ന്നി​ക്കോ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. പൗ​ലോ​സ്, സെ​ക്ര​ട്ട​റി റെ​ജി കെ. ​ജോ​ണ്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​ബു കെ. ​ചാ​ക്കോ, ട്ര​ഷ​റ​ർ ജോ​ണ്‍ തോ​മ​സ്, അ​ബു മാ​ത്യു കോ​യി​ക്ക​ൽ, പ്ര​ഫ ജോ​റി മാ​ത്യു കോ​യി​ക്ക​ൽ, രാ​ജു അ​ബ്രാ​ഹം പാ​ല​ക്കു​ന്നേ​ൽ, ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജാ​ൻ​സി രാ​ജു, ബേ​ബി കോ​യി​ക്ക​ൽ, എം.​ബി. രാ​ജു, അ​ബ്രാ​ഹം വ​ണ്ടാ​ന​നി​ര​പ്പേ​ൽ, അ​ശ്വി​ൻ കോ​യി​ക്ക​ൽ, ബേ​സി​ൽ വ​ണ്ടാ​ന​നി​ര​പ്പേ​ൽ, കു​രു​വി​ള കു​ര്യാ​ക്കോ​സ് കാ​രാ​മേ​ൽ തു​ട​ങ്ങി​യ​വ​ർ റോ​ഡി​ലെ അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment