ക​ർ​ഷ​ക വ​നി​ത​ക​ൾ​ക്ക് ധ​ന്യ​നി​മി​ഷം; കാടുപിടിച്ചു കിടന്ന സ്ഥലം കൃഷിക്കായി ഒരുക്കി; നൂ​റുമേനി വിളവിൽ വെ​ണ്ടക്കൃഷി

മാ​ന്നാ​ർ: വെ​ണ്ടക്കൃഷി​യി​ൽ നൂ​റു​മേ​നി വി​ള​വു​മാ​യി പെ​ണ്‍​കൂ​ട്ടാ​യ്മ. മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 18-ാം വാ​ർ​ഡി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കാ​ടു​പി​ടി​ച്ച് കി​ട​ന്ന സ്ഥ​ല​മാ​ണ് കൃ​ഷി​ക്കാ​യി ഒ​രു​ക്കി ആ​യി​രം വെ​ണ്ട തൈ​ക​ൾ ന​ട്ട​ത്.

എ​ല്ലാ തൈ​ക​ളി​ലും പൂ​ർ​ണ​മാ​യും കാ​യ്ഫ​ലം കൂ​ടി​യാ​യ​പ്പോ​ൾ ക​ർ​ഷ​ക വ​നി​ത​ക​ൾ​ക്ക് ധ​ന്യ​നി​മി​ഷം. കൃ​ഷി വി​ജ​യം ക​ണ്ട​തോ​ടെ കൂ​ട്ടാ​യ്മ​യു​ടെ കീ​ഴി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൃ​ഷി വ്യാ​പി​പ്പി​ക്കു​വാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​വ​ർ.

മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ മ​ഹി​ളാ കി​സാ​ൻ ശാ​ക്തീ​ക​ര​ണ്‍ പ​രി​യോ​ജ​ന​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ മാ​ന്നാ​റി​ൽ ആ​രം​ഭി​ച്ച മാ​തൃ​കാ കൃ​ഷി​ത്തോ​ട്ട​ത്തി​ലാ​ണ് വെ​ണ്ട കൃ​ഷി​യു​ടെ ഈ ​നൂ​റു​മേ​നി വി​ജ​യം. വി​ള​വെ​ടു​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ നി​ർ​വ​ഹി​ച്ചു.

Related posts

Leave a Comment