ഇനിയൊരപകടം ഇവിടെ പാടില്ല..! തകർന്നു കിടന്ന പെ​രു​വ-​പി​റ​വം റോ​ഡി​ൽ നാട്ടുകാർ തെ​ങ്ങും വാ​ഴ​യും ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു; ഈ റോഡിൽ അപകടം പതിവായതിനെ തുടർന്നാണ് ഇങ്ങനെയൊരു പ്രതിഷേധം സംഘടിപ്പച്ചത്

ക​ടു​ത്തു​രു​ത്തി: മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡി​ൽ സി​പി​ഐ പെ​രു​വ ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തെ​ങ്ങും വാ​ഴ​യും ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു. പെ​രു​വ-​പി​റ​വം റോ​ഡി​ൽ പെ​രു​വ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യി​സ് ഹൈ​സ്കൂ​ളി​ന് മു​ൻ​വ​ശ​മു​ള്ള റോ​ഡാ​ണ് മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്.

പി​റ​വ​ത്തു നി​ന്ന് പെ​രു​വ​യി​ലെ മ​റ്റ​പ്പി​ള്ളി​ക്കു​ന്നി​ലെ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ടാ​ങ്കി​ലേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന പൈ​പ്പ് പൊ​ട്ടി​യ​താ​ണ് റോ​ഡ് ത​ക​രാ​നി​ട​യാ​ക്കി​യ​ത്. ത​ക​ർ​ന്ന റോ​ഡി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ വീ​ഴു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വേ​ഗ​ത്തി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ഴി​യു​ടെ അ​ടു​തെ​ത്തു​ന്പോ​ൾ വെ​ട്ടി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്.

റോ​ഡ് ന​ന്നാ​ക്കി സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ ബ്രാ​ഞ്ച് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​എം. സ​ദ​ൻ, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ജോ​ണ്‍ പ​രി​യാ​രം, ടി.​എം. സാ​ലി, സു​കു​മാ​ര​ൻ, സ​ന​ൽ മു​ക​ളേ​ൽ എ​ന്നി​വ​ർ പ്ര​തി​ക്ഷേ​ധ​സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Related posts