നാ​ലു​വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന മോ​ഷ​ണം കൊ​ണ്ട് വേ​ല​ക്കാ​രി അ​ങ്ങ് കൊ​ഴു​ത്തു ! ചെ​ന്നൈ​യി​ല്‍ സ്വ​ന്ത​മാ​യി വീ​ട് വാ​ങ്ങി; ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തി​ന്റെ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ന്ന​തി​ങ്ങ​നെ…

ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തി​ന്റെ വീ​ട്ടി​ല്‍ നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ വീ​ട്ടു​ജോ​ലി​ക്കാ​രി​യും ഡ്രൈ​വ​റും അ​റ​സ്റ്റി​ല്‍.

വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ ഈ​ശ്വ​രി​യു​ടെ​യും (40) ഭ​ര്‍​ത്താ​വി​ന്റെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ പ​ല​പ്പോ​ഴാ​യി ന​ട​ന്ന വ​ന്‍ തു​ക​ക​ളു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് അ​ന്വേ​ഷ​ണം ഇ​വ​രി​ലേ​ക്കെ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ 18 വ​ര്‍​ഷ​മാ​യി ഐ​ശ്വ​ര്യ​യു​ടെ വീ​ട്ടി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ഈ​ശ്വ​രി, ഡ്രൈ​വ​ര്‍ വെ​ങ്കി​ടേ​ശ​ന്റെ സ​ഹാ​യ​ത്തോ​ടെ ലോ​ക്ക​റി​ല്‍​നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി​ക​ള്‍ കു​റ്റം സ​മ്മ​തി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ചെ​ന്നൈ പോ​യ​സ് ഗാ​ര്‍​ഡ​നി​ലു​ള്ള ഐ​ശ്വ​ര്യ​യു​ടെ വ​സ​തി​യി​ല്‍ നി​ന്നാ​ണ് ആ​ഭ​ര​ണ​ങ്ങ​ളും മ​റ്റു വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും മോ​ഷ​ണം പോ​യ​ത്.

100 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍, 30 ഗ്രാം ​വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍, നാ​ലു കി​ലോ വെ​ള്ളി, വ​സ്തു​ക്ക​ളു​ടെ രേ​ഖ എ​ന്നി​വ​യാ​ണ് ക​ള​വു പോ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട്.

2019 മു​ത​ല്‍ ഈ​ശ്വ​രി മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നെ​ന്നും ആ​ഭ​ര​ണ​ങ്ങ​ള്‍ വി​റ്റു​കി​ട്ടി​യ പ​ണം കൊ​ണ്ട് ചെ​ന്നൈ​യി​ല്‍ വീ​ടു വാ​ങ്ങി​യെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

സ​ഹോ​ദ​രി സൗ​ന്ദ​ര്യ​യു​ടെ വി​വാ​ഹ​ത്തി​നാ​ണ് ഐ​ശ്വ​ര്യ അ​വ​സാ​ന​മാ​യി ആ​ഭ​ര​ണ​ങ്ങ​ള്‍ അ​ണി​ഞ്ഞ​ത്. അ​തി​നു​ശേ​ഷം അ​വ ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് മൂ​ന്ന് ത​വ​ണ ലോ​ക്ക​ര്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്കും മാ​റ്റി​യി​രു​ന്നു. ലോ​ക്ക​റി​ന്റെ താ​ക്കോ​ല്‍ ത​ന്റെ അ​ല​മാ​ര​യി​ലാ​ണ് ഐ​ശ്വ​ര്യ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 10 ന് ​ലോ​ക്ക​ര്‍ തു​റ​ന്ന​പ്പോ​ള്‍, 18 വ​ര്‍​ഷ​മാ​യി വാ​ങ്ങി സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ ചി​ല​ത് ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി.

ഡ​യ​മ​ണ്ട് സെ​റ്റു​ക​ള്‍, പ​ര​മ്പ​രാ​ഗ​ത സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍, ന​വ​ര​ത്നം സെ​റ്റു​ക​ള്‍, വ​ള​ക​ള്‍, 3.60 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 60 പ​വ​ന്‍ സ്വ​ര്‍​ണം എ​ന്നി​വ മോ​ഷ​ണം പോ​യെ​ന്നാ​ണ് ഐ​ശ്വ​ര്യ പ​രാ​തി ന​ല്‍​കി​യ​ത്.

വീ​ട്ടു​ജോ​ലി​ക്കാ​രാ​യ ഈ​ശ്വ​രി, ല​ക്ഷ്മി എ​ന്നി​വ​രെ​യും ഡ്രൈ​വ​ര്‍ വെ​ങ്കി​ടി​നെ​യും സം​ശ​യ​മു​ണ്ടെ​ന്നും പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment