പൊ​ടു​ന്ന​നെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ട്വീ​റ്റു​ക​ൾ; ക്രി​ക്ക​റ്റ്, സി​നി​മാ താ​ര​ങ്ങ​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ നി​ന്നും പി​ആ​ർ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും ക​ടു​ത്ത സ​മ്മ​ർ​ദ​മോ..?

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​നെ​തി​രേ ആ​ഗോ​ള​ത​ല​ത്തി​ൽ പി​ന്തു​ണ​യേ​റു​ന്ന​തി​ൽ വി​റ​ളി പൂ​ണ്ടി​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ. എ​ങ്ങ​നെ​യും ക​ർ​ഷ​ക സ​മ​ര​ത്തെ ത​ക​ർ​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​മം.

ഇ​പ്പോ​ൾ ദേ​ശീ​യ​ത ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് കേ​ന്ദ്രം ന​ട​ത്തു​ന്ന​തെ​ന്ന് സോ​ഷ്യ​ൽ മീ​ഡ​യി​യി​ൽ ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​ന്നു.

ഇ​തി​ന്‍റെ ഉ​ദാ​ഹ​ര​ണാ​യി സോ​ഷ്യ​ൽ മീ​ഡി​യ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് ക്രി​ക്ക​റ്റ്, സി​നി​മാ താ​ര​ങ്ങ​ൾ ക​ർ​ഷ​ക സ​മ​ര​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യ​താ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മുതലാണ് പൊ​ടു​ന്ന​നെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട സ​മാ​ന​രൂ​പ​ത്തി​ലു​ള്ള ട്വീ​റ്റു​ക​ൾ. കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ നി​ന്നും പി​ആ​ർ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും താ​ര​ങ്ങ​ൾ​ക്ക് മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​തേ​സ​മ​യം, സി​നി​മാ, ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ സം​യ​മ​ന​ത്തോ​ടെ​യാ​ണ് ട്വീ​റ്റു​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക പ്ര​ശ്നം ഉ​ന്ന​യി​ച്ചും എ​ന്നാ​ൽ രാ​ജ്യ​ത്തി​ന് പു​റ​മേ നി​ന്നു​ള്ള​വ​രു​ടെ ഇ​ട​പെ​ട​ലി​നെ വി​മ​ർ​ശി​ച്ചു​മാ​ണ് സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യും വി​ഷ​യ​ത്തി​ൽ ട്വീ​റ്റു​മാ​യി എ​ത്തി​യി​രു​ന്നു.

അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ടെ ഈ ​മ​ണി​ക്കൂ​റി​ല്‍ എ​ല്ലാ​വ​രും ഐ​ക്യ​ത്തോ​ടെ തു​ട​ര​ണ​മെ​ന്നും ക​ര്‍​ഷ​ക​ര്‍ രാ​ജ്യ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നുമാണ് കോ​ഹ്‌​ലി പ​റ​ഞ്ഞ​ത്.

സിനിമാ താരങ്ങളായ അ​ക്ഷ​യ് കു​മാ​ർ, അ​ജ​യ് ദേ​വ്ഗ​ൺ, സു​നി​ൽ ഷെ​ട്ടി, ക്രിക്കറ്റ് താരങ്ങളായ രോ​ഹി​ത് ശ​ർ​മ, അ​ജി​ങ്ക്യ ര​ഹാ​നെ, സുരേഷ് റെയ്ന തു​ട​ങ്ങി​യ​വ​രും ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. “ഇ​ന്ത്യ എ​ഗെ​യി​ൻ​സ്റ്റ് പ്രൊ​പ്പ​ഗ​ണ്ട’ ഹാ​ഷ്ടാ​ഗും ട്വി​റ്റ​റി​ൽ സ​ജീ​വ​മാ​ണ്.

Related posts

Leave a Comment