താ​ര​ക​ങ്ങ​ൾ മി​ന്നു​ന്ന വാ​ണി​ജ്യോ​ത്സവ​ത്തി​നു ക​ള​മൊ​രു​ക്കാ​ൻ ചൂ​ലു​മാ​യി താ​ര​ങ്ങ​ൾ; യാത്രക്കാരും നാട്ടുകാരും അമ്പരന്നു

തൃ​ശൂ​ർ: താ​ര​ക​ങ്ങ​ൾ മി​ന്നു​ന്ന നി​ശാ വാ​ണി​ജ്യോ​ത്സവ​ത്തി​നു ക​ള​മൊ​രു​ക്കാ​ൻ സി​നി​മാതാ​ര​ങ്ങ​ൾ ചൂ​ലു​മാ​യെ​ത്തി. വെ​ള്ളി​ത്തി​ര​യി​ലെ താ​ര​ങ്ങ​ൾ തൃ​ശൂ​ർ ശ​ക്ത​ൻ ത​ന്പു​രാ​ൻ ന​ഗ​ർ ബ​സ്് സ്റ്റാ​ൻ​ഡി​ൽ ചൂ​ലും കു​ട്ട​യു​മാ​യി എ​ത്തി​യ​പ്പോ​ൾ യാ​ത്ര​ക്കാ​രും ക​ട​ക​ളി​ലു​മുണ്ടാ​യി​രു​ന്ന​വ​ർ അ​ന്പ​ര​ന്നു.

പ​തി​നെ​ട്ടാം​പ​ടി ഫെ​യിം അ​ക്ഷ​യ്, അ​ഡാ​ർ ലൗ ​താ​രം നൂ​റി​ൽ ഷെ​റി​ഫ്, ജൂ​ണ്‍ ഫെ​യിം ഫാ​ഹിം, റോ​മ, വൈ​ശാ​ഖ്, സം​വി​ധാ​യ​ക​ൻ പ്ര​വീ​ണ്‍, നി​ർ​മാ​താ​വ് ജി​ൻ​സ് തു​ട​ങ്ങി​യ​രാ​ണ് ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​നി​റ​ങ്ങി​യ​ത്. ഈ ​മാ​സം 15 നു തൃ​ശൂ​രി​ൽ ആ​രം​ഭി​ക്കു​ന്ന ഹാ​പ്പി ഡേ​യ​്സ് തൃ​ശൂ​ർ നൈ​റ്റ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​നു മു​ന്നോ​ടി​യാ​യാ​ണ് താ​ര​ങ്ങ​ളു​ടെ ശു​ചീ​ക​ര​ണ പ​രി​പാ​ടി ഒ​രു​ക്കി​യ​ത്.

തൃ​ശൂ​രി​ൽ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന “വെ​ള്ളേ​പ്പം’ എ​ന്ന പു​തി​യ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന താ​ര​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രു​മാ​ണ് തൃ​ശൂ​രി​ന്‍റെ ഉ​ത്സവ​ത്തി​നു ശു​ചീ​ക​ര​ണ സ​ന്ദേ​ശ​വു​മാ​യി എ​ത്തി​യ​ത്. ന​ഗ​ര​ത്തി​ൽ തി​ര​ക്കു തു​ട​ങ്ങു​ന്ന​തി​നുമു​ന്പ് രാ​വി​ലെ എ​ട്ടോ​ടെ ശ​ക്ത​ൻ ബ​സ് സ്റ്റാ​ൻ​ഡ്് പ​രി​സ​ര​ത്ത് ഇ​റ​ങ്ങി​യ താ​ര​ങ്ങ​ൾ​ക്കു സം​ര​ക്ഷ​ണ​വു​മാ​യി പോ​ലീ​സും എ​ത്തി. ബ​സ് സ്റ്റാ​ൻ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം താ​ര​ങ്ങ​ൾ ശു​ചീ​ക​ര​ണം ന​ട​ത്തി. ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്ഥാ​പി​ച്ച വേ​സ്റ്റ് ബി​ന്നി​ലേ​ക്ക് ച​വ​റു​ക​ൾ നീ​ക്കി.

വേ​സ്റ്റ് ബി​ൻ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു താ​ര​ങ്ങ​ൾ സ​ന്ദേ​ശം ന​ല്കു​ക​യും ചെ​യ്തു. തൃ​ശൂ​രി​ലെ വാ​ണി​ജ്യോ​ത്സവം കേ​ര​ള​ത്തി​നു മാ​തൃ​ക​യാ​കു​ന്ന ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലാ​കു​മെ​ന്നു നടി നൂ​റി​ൽ ഷെ​രീ​ഫ് പ​റ​ഞ്ഞു. അ​ബ്ദു​ൾ റ​സാ​ക്ക് സ്വാ​ഗ​തം പ​റ​ഞ്ഞു.

Related posts