പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ; ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​യാ​ൾ ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്ന് മൊ​ഴി

ആ​ല​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​നെ പോ​സ്കോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ട​പ്പു​റം വെ​സ്റ്റ് വെ​ളി​യ​ത്തു​നാ​ട് ചെ​റു​പ്പ​ള്ള​ത്ത് പി.കെ. അ​ലി(51)യാണ് അറസ്റ്റിലായത്. പ​തി​നൊ​ന്നു വ​യ​സ് പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക്കുനേ​രേ​യാ​യി​രു​ന്നു ലൈം​ഗി​കാ​തി​ക്ര​മം.

ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഇ​യാ​ൾ ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്ന് വി​ദ്യാ​ർ​ഥി​നി മൊ​ഴി ന​ൽ​കി. സ്കൂ​ളി​ൽ ന​ട​ത്തി​യ കൗ​ൺ​സി​ലിംഗിനി​ടെ​യാ​ണ് കു​ട്ടി സം​ഭ​വ​ങ്ങ​ൾ പു​റ​ത്തുപ​റ​യു​ന്ന​ത്. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ചാ​ണ് ഇ​യാ​ൾ ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​തെ​ന്നു പ​റ​യു​ന്നു.​

സം​ഭ​വം പു​റ​ത്തി​റി​ഞ്ഞ​തോ​ടെ പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ആ​ല​ങ്ങാ​ട് വെ​സ്റ്റ് പോ​ലീ​സ് എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തി​യെ വീ​ട്ടി​ൽനി​ന്നു ​പി​ടി​കൂ​ടാ​നാ​യി​ല്ല. പി​ന്നീ​ട് വീ​ടി​ന് പ​രി​സ​ര​ത്തുനി​ന്നു പ്ര​തി​യെ പി​ടി​കൂ​ടുകയായിരുന്നു. ഇയാളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മ​ാൻഡ് ചെ​യ്തു.

Related posts