വിവാഹത്തിനൊരുങ്ങിയ സഹോദരിയെ ചുറ്റികയ്‌ക്കടിച്ച് കൊന്ന് സഹോദരൻ; ആരും അറിയാതിരിക്കാൻ വീടിനുള്ളിൽ മറവ് ചെയ്തു; ആ ‘ദൃശ്യം’ കണ്ട് നടുങ്ങി ആലപ്പുഴ

ആ​ല​പ്പു​ഴ: ചെ​ട്ടി​ക്കാ​ട് ​വീ​ടി​നു​ള്ളി​ല്‍ കൊ​ന്ന് കു​ഴി​ച്ചി​ട്ട സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. പൂ​ങ്കാ​വ് വ​ട​ക്ക​ൻ​പ​റ​മ്പി​ൽ റോ​സ​മ്മ​യുടെ മൃതദേഹമാണ് കണ്ടെത്തിയത്. റോ​സ​മ്മ ര​ണ്ടാം വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നാ​ണ് സ​ഹോ​ദ​ര​ൻ ബെ​ന്നി അ​രും​കൊ​ല ചെ​യ്ത​ത്.

ബുധനാഴ്ച ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. റോ​സ​മ്മ​യെ ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്ത​യ​തി​ന് ശേ​ഷം ബെ​ന്നി മൃ​ത​ദേ​ഹം വീ​ടി​നുള്ളിൽ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ ഡിവൈഎ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വ്യാഴാഴ്ച മു​ത​ൽ റോ​സ​മ്മ​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വി​വ​രം ആ​രും പോ​ലീ​സി​ൽ അ​റി​യി​ച്ചി​രു​ന്നി​ല്ല. ബെ​ന്നി​യും സ​ഹോ​ദ​രി റോ​സ​മ്മ​യും പൂ​ങ്കാ​വ് പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ സ​ഹോ​ദ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും, ത​നി​ക്ക് കൈ​യ​ബ​ദ്ധം പ​റ്റി​യ​താ​ണെ​ന്നും ബെ​ന്നി സ​ഹോ​ദ​രി​യു​ടെ മ​ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ട‍െ​യാ​ണ് സം​ഭ​വം പു​റ​ത്തറിഞ്ഞത്. തു​ട​ർ​ന്ന് ബെ​ന്നി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച് പോ​യ റോ​സ​മ്മ​യ്ക്ക് ര​ണ്ട് മ​ക്ക​ളാ​ണ് ഉ​ള്ള​ത്. ശേ​ഷം ബെ​ന്നി​ക്ക് ഒ​പ്പ​മാ​ണ് റോ​സ​മ്മ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് ര​ണ്ടാം വി​വാ​ഹ​ത്തി​നാ​യി റോ​സ​മ്മ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

 

Related posts

Leave a Comment