മു​സ്‌​ലിം ക്ഷേ​മം ഉ​റ​പ്പാ​ക്കി; മു​ത്ത​ലാ​ഖ് നി​രോ​ധ​ന​ത്തി​ലൂ​ടെ ജീ​വി​തം സു​ര​ക്ഷി​ത​മാ​ക്കി; മു​സ്‌​ലിം ക്ഷേ​മ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ച് മോ​ദി

ഉ​ത്ത​ർ​പ്ര​ദേ​ശ്: രാ​ജ​സ്ഥാ​ൻ പ്ര​സം​ഗം വി​വാ​ദ​മാ​യ​തോ​ടെ മു​സ്‌​ലിം ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ എ​ടു​ത്തു പ​റ​ഞ്ഞ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മു​ന്‍ സ​ര്‍​ക്കാ​രു​ക​ള്‍ മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി ഒ​ന്നും ചെ​യ്തി​ല്ല എ​ന്ന് മോ​ദി വി​മ​ര്‍​ശി​ച്ചു. മു​സ്ലിം വോ​ട്ട് മാ​ത്ര​മാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ​സ്ഥാ​ന്‍ പ്ര​സം​ഗം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​സ്‌​ലിം ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ വി​ശ​ദീ​ക​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

മു​ത്ത​ലാ​ഖ് നി​രോ​ധ​ന​ത്തി​ലൂ​ടെ പെ​ൺ​കു​ട്ടി​ക​ളു​ടെ ക​ണ്ണീ​ർ താ​ൻ തു​ട​ച്ചു നീ​ക്കി. തീ​ര്‍​ഥാ​ട​ന​ത്തി​നു​ള​ള ഹ​ജ്ജ് ക്വാ​ട്ട വ​ർ​ധി​പ്പി​ച്ചു. മു​സ്‌​ലിം സ​ഹോ​ദ​രി​മാ​ർ​ക്ക് ത​നി​ച്ച് ഹ​ജ്ജി​ന് പോ​കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യെ​ന്നും അ​വ​രു​ടെ​യൊ​ക്കെ ആ​ശി​ർ​വാ​ദം ത​നി​ക്കു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞു.

Related posts

Leave a Comment