അഡാര്‍ ലവിന്റെ പ്രേക്ഷക പ്രതികരണം അറിഞ്ഞശേഷം മാത്രമേ അഭിനയം തുടരണമോ എന്ന് തീരുമാനിക്കുകയുള്ളൂ! അഡാര്‍ ലവിനായുള്ള കാത്തിരിപ്പിനെക്കുറിച്ച് ചിത്രത്തിലെ താരം റോഷന്‍ പറയുന്നതിങ്ങനെ

ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പു തന്നെ താരങ്ങളായ രണ്ട് വ്യക്തികളാണ് അഡാര്‍ ലവിലെ അഭിനേതാക്കളായ റോഷനും പ്രിയയും. വാനന്റൈന്‍സ് ദിനത്തില്‍ തന്നെ ചിത്രം റിലീസാവുകയും ചെയ്തു. ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ ചിത്രമെന്ന നിലയില്‍ ചിത്രത്തിന്റെ റിലീസ് വലിയ ആകാംക്ഷയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും സിനിമാപ്രേമികള്‍ക്കും നല്‍കിയിരിക്കുന്നത്.

ഒന്നര വര്‍ഷത്തോളമായുള്ള കാത്തിരിപ്പിന് ഒടുവില്‍ ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ എന്താണ് തന്റെ മാനസികാവസ്ഥയെന്ന് പങ്കുവയ്ക്കുകയാണ് റോഷന്‍ ഇപ്പോള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ മനസു തുറന്നത്. ഈ അവസരത്തില്‍ ഏറെ ത്രില്ലും ടെന്‍ഷനുമുണ്ടെന്നാണ് റോഷന്‍ പറയുന്നത്. ഒന്നര വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനാണ് അവസാനമാകുന്നത്. അതിന്റെ ത്രില്ലും ടെന്‍ഷനുമുണ്ട്.

തിരക്കഥയില്‍ മാറ്റം വരുത്തയതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നീണ്ടതാണ് കാലതാമസത്തിന് കാരണമായത്. കൂടാതെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ ചിത്രം ഡബ് ചെയ്യുന്നതിന്റെ താമസവുമുണ്ടായി. ഏതായാലും ചിത്രം റിലീസ് ചെയ്യാന്‍ വാലന്റൈന്‍സ് ഡേയിലും നല്ലൊരു ദിവസമില്ല എന്നാണ് എന്റെ വിശ്വാസം.

ഒന്നു രണ്ട് ഓഫറുകള്‍ പുതിയത് വന്നിട്ടുണ്ട്. എങ്കിലും അഡാര്‍ ലവ്വിന്റെ പ്രേക്ഷക അഭിപ്രായങ്ങള്‍ അറിഞ്ഞിട്ടേ തുടര്‍ന്ന് അഭിനയിക്കുന്ന കാര്യം തീരുമാനിക്കുകയുള്ളൂ. അഭിനയത്തേക്കാള്‍ നൃത്തമാണ് എന്റെ പാഷന്‍. അഡാര്‍ ലവ് റിലീസ് ചെയ്യുമ്പോള്‍ നാട്ടിലില്ല എന്ന വിഷമത്തിലാണ് പ്രിയ. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ലണ്ടനിലാണ് പ്രിയ ഉള്ളത്.

Related posts