നൃ​ത്ത​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച്കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് 

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം 1044-ാം ന​ന്പ​ർ എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ ഗു​രു​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി ഉ​ത്സ​വ​വേ​ദി​യി​ൽ വേ​റി​ട്ടൊ​രു നൃ​ത്ത അ​ര​ങ്ങേ​റ്റം. ന്യാ​യാ​ധി​പ​യു​ടെ അ​ര​ങ്ങേ​റ്റ​മാ​ണ് നി​റ​ഞ്ഞ സ​ദ​സി​ന് മു​ന്പി​ൽ ന​ട​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് റോ​ഷ​ൻ തോ​മ​സാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

നൃ​ത്തം ഇ​ഷ്ട​മാ​യി​രു​ന്നെ​ങ്കി​ലും സ്കൂ​ൾ കോ​ള​ജ് പ​ഠ​ന​കാ​ല​ത്തൊ​ന്നും അ​ഭ്യ​സി​ക്കാ​നാ​കാ​ത്ത റോ​ഷ​ന് ജന്മസാ​ഫ​ല്യം കൂ​ടി​യാ​യി ക​ലോ​പാ​സ​ന​യി​ലെ അ​ര​ങ്ങേ​റ്റം. ഭ​ര​ത​നാ​ട്യ​ത്തി​ലും സെ​മി ക്ലാ​സി​ക്ക​ൽ നൃ​ത്ത​ത്തി​ലു​മാ​ണ് ഈ ​ന്യാ​യാ​ധി​പ കൃ​ത്യ​ത​യാ​ർ​ന്ന ചു​വ​ടു​ക​ളോ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

ആന്‍റോ ആ​ന്‍റ​ണി എം​പി, ഡോ.​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ​ധ​ർ, വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ്മി​ണി​യ​മ്മ പു​ഴ​യ​നാ​ൽഎന്നിവർ സന്നിധരായിരുന്നു. എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ ഉ​പ​ഹാ​രം ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ റോ​ഷ​ൻ തോ​മ​സി​ന് സ​മ്മാ​നി​ച്ചു.

ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി മു​ൻ​സി​ഫും ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​ട്ടു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​ഷ​ൻ തോ​മ​സ് ഇ​പ്പോ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി​യി​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് പ​ദ​വി​ക്കൊ​പ്പം താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലെ തി​ര​ക്കി​നി​ട​യി​ൽ നൃ​ത്താ​ഭ്യ​സ​ന​ത്തി​ന് നേ​രം ക​ണ്ടെ​ത്തി​യ റോ​ഷ​ൻ തോ​മ​സി​ന് പൊ​ൻ​കു​ന്നം ഗു​രു​ദേ​വ നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ലെ രു​ക്മി​ണി ലാ​ലാ​ണ് ഗു​രു​നാ​ഥ​യാ​യ​ത്.

ഭ​ർ​ത്താ​വ് കു​റ​വി​ല​ങ്ങാ​ട് നി​ധീ​രി​ക്ക​ൽ ജോ​ണി ജോ​സിന്‍റെ പി​ന്തു​ണ​യും നൃ​ത്ത​പ​ഠ​ന​ത്തി​ന് തു​ണ​യാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ല് ഗാ​ർ​ഡ​ൻ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ജോ​സ​ഫ് ജോ​ണ്‍ നി​ധീ​രി, തോ​മ​സ് ജോ​ണ്‍ നി​ധീ​രി എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

 

Related posts