ഒമിക്രോൺ കേസുകൾ ഉയർന്നതുപോലെ താഴേയ്ക്കും പോകുമോ? ഡോ. റോഷ് ലി വലൻസ്കി പറയുന്നത് ഇങ്ങനെ…

വാഷിംഗ്ടൺ ഡിസി: ഒമിക്രോണുമായി ബന്ധപ്പെട്ട കേസുകൾ അമേരിക്കയിൽ അതിവേഗം വ്യാപിച്ചതുപോലെ തന്നെ എത്രയും വേഗം കുത്തനെ താഴേയ്ക്കും പോകുമെന്ന് സെന്‍റേഴ്സ് ഫോർ ഡിസീസ് ക‌ൺട്രോൾ ഡയറക്ടർ ഡോ. റോഷ് ലി വലൻസ്കി.

ഡിസംബർ ഏഴിനു മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് കേസുകളുടെ ഉയർച്ചയും താഴ്ചയും ഒരു തരംഗം പോലെയാണെന്നാണ് ഡയറക്ടർ കോവിഡ് വ്യാപനത്തെ വിശേഷിപ്പിച്ചത്.

വൈറ്റ് ഹൗസ് കോവിഡ് 19 ടാക്സ് ഫോഴ്സിനെ കൂടാതെ ആറു മാസത്തിനുള്ളിൽ ആദ്യമായാണ് വലൻസ്കി മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

ഒമിക്രോൺ കേസുകൾ ആദ്യമായി കണ്ടെത്തിയ ആഫ്രിക്കയിൽ ഇപ്പോൾ രോഗം വളരെ താഴ്ന്ന നിലയിലാണ്.

അതിവേഗം വ്യാപിച്ച ഒമിക്രോൺ ഇപ്പോൾ ആഫ്രിക്കയിൽ നിന്നും അപ്രത്യക്ഷമായതാണ് കാണുന്നതെന്നും ഡയറക്ടർ കൂട്ടിചേർത്തു.

അമേരിക്കയിൽ കോവിഡ് വ്യാപനം ഇപ്പോൾ അതിന്‍റെ മൂർധന്യാവസ്ഥയിലാ‌ണ്. രണ്ടാഴ്ചയ്ക്കു മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ 204 ശതമാനം വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം വർധിച്ചിരിക്കുന്നത് ആശങ്കപ്പെടുന്നതാ‌ണ്.

നാലു വയസുവരെയുള്ള കുട്ടികൾക്ക് വാക്സിൻ ഇതുവരെ ലഭ്യമല്ലാത്തതിനാലാണ് കൂടുതൽ കുട്ടികൾക്ക് രോഗവ്യാപനം ഉണ്ടായിരിക്കുന്നതെന്ന് സിഡിസി ഡിസംബർ ഏഴിന് പുറത്തുവിട്ട സ്ഥിതിവിവര കണക്കുകളിൽ പറയുന്നു.

അമേരിക്കയിലെ 12 സംസ്ഥാനങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ റിക്കാർഡ് വർധനവാ‌ണ് രേഖപ്പെടുത്തുന്നത്.

പി.പി. ചെറിയാൻ

Related posts

Leave a Comment