ദിലീപുമായി യാതൊരു ബന്ധവുമില്ല..! ബി.​പി.​മൊ​യ്തീ​ൻ സ്മാ​ര​ക സേ​വാമ​ന്ദി​റി​ന് ദിലീപ് നൽകിയ തു​ക തി​രി​ച്ചുന​ൽ​ക​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ ആ​ർ.​എ​സ് വി​മലിന്‍റെ വിമർശന ത്തിന് മറുപടിയുമായി ട്രസ്റ്റ് ഭാരവാഹികൾ

rs-vimalമു​ക്കം: ബി.​പി.​മൊ​യ്തീ​ൻ സ്മാ​ര​ക ട്ര​സ്റ്റി​ന് ന​ട​ൻ​ ദി​ലീ​പു​മാ​യി നേ​രി​ട്ട് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സേ​വാമ​ന്ദി​ർ കെ​ട്ടി​ട​ നിർമാണത്തിന് ദിലീപ് നൽകിയ തു​ക തി​രി​ച്ചുന​ൽ​ക​ണ​മെ​ന്ന സം​വി​ധാ​യ​ക​ൻ ആ​ർ.​എ​സ് വി​മ​ലിന്‍റെ പ്രസ്താവനയ്ക്ക്  മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ.

സേ​വാ മ​ന്ദി​ർ കെ​ട്ടി​ടം നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രി​ക്ക​ലും ദി​ലീ​പി​നെ സ​മീ​പി​ച്ചി​ട്ടി​ല്ല. മ​ന്ദി​റി​ന്‍റെ ദു​ര​വ​സ്ഥ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞ ദി​ലീ​പ് ത​ന്‍റെ പി​താ​വി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം ഒ​ന്നാം നി​ല നി​ർ​മി​ച്ചുന​ൽ​കാ​ൻ മു​ന്നോ​ട്ടുവ​രി​ക​യാ​യി​രു​ന്നു.​അ​തും ദി​ലീ​പു​മാ​യി അ​ടു​പ്പ​മു​ള്ള ചി​ല വ്യ​ക്തി​ക​ൾ മു​ഖേ​ന​യാ​ണ് ചെ​യ്ത​ത്.

ക​രാ​റു​കാ​ർ മു​ഖേ​ന​യാ​ണ് സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​ത്. ട്ര​സ്റ്റു​മാ​യി ഒ​രു സാ​ന്പ​ത്തി​ക ഇ​ട​പാ​ടും ന​ട​ത്തി​യി​ട്ടില്ലെ്ല​ന്ന് അ​ക്കാ​ണ്ട് പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സി​ലാ​കുമെ​ന്നും ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സേ​വാ മ​ന്ദി​റി​നെ പ​ല നി​ല​യ്ക്കും പ​ല​രും സ​ഹാ​യി​ച്ചി​ട്ടു​ണ്ട​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ബി.​പി.​മൊ​യ്തീ​ൻ കാ​ഞ്ച​ന മാ​ല പ്ര​ണ​യം ആ​സ്പ​ദ​മാ​ക്കി ആ​ർ.​എ​സ്.​വി​മ​ൽ സം​വി​ധാ​നം ചെ​യ്ത “”എ​ന്ന് നി​ന്‍റെ മൊ​യ്തീ​ൻ” സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ന​ശ്വ​ര​പ്ര​ണ​യം ലോ​കം അ​റി​ഞ്ഞ​ത്. സി​നി​മാ ചി​ത്രീ​ക​ര​ണ വേ​ള​യി​ലും റി​ലീ​സ് സ​മ​യ​ങ്ങ​ളി​ലു​മെ​ല്ലാം ഇ​തു സം​ബ​ന്ധി​ച്ച് നി​ര​വ​ധി​ വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മ​ലി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​സ​ക്തി​യു​ണ്ട്. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാണ് സംവിധായകൻ വിമൽ ദിലീപിനെതിരെ പ്രതികരിച്ചത്.

Related posts