ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ  വെ​ട്ടി​ക്കൊ​ന്നു; എല്ലാം കണ്ട് പേടിച്ച് അലറിവിളിച്ച് ഭാര്യ; പി​ന്നി​ൽ എ​സ്ഡി​പി​ഐയെന്ന് ബി​ജെ​പി

പാ​ല​ക്കാ​ട്: ആ​ർഎ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ പ​ട്ടാ​പ്പ​ക​ൽ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. പാ​ല​ക്കാ​ട് മ​ന്പ​റം എ​ല​പ്പു​ള്ളി സ്വ​ദേ​ശി സ​ഞ്ജി​ത്ത് (27) ആ​ണ് ഇ​ന്നു രാ​വി​ലെ വെ​ട്ടേ​റ്റുമ​രി​ച്ച​ത്.

രാ​വി​ലെ ഒ​ന്പ​തു​മ​ണി​യോ​ടെ ഭാ​ര്യ​യ്ക്കൊ​പ്പം ബൈ​ക്കി​ൽ വ​രു​ന്പോ​ൾ കാ​റി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം ബൈ​ക്കി​ടി​ച്ചു​വീ​ഴ്ത്തി സ​ഞ്ജി​ത്തി​നെ ഭാ​ര്യ​യു​ടെ മു​ന്നി​ൽവച്ച് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ഞ്ജി​ത്തി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

നാ​ലം​ഗ സം​ഘ​മാ​ണ് അ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണ് ന​ട​ന്ന​തെ​ന്ന് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം ആ​രോ​പി​ച്ചു.

കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Related posts

Leave a Comment