രു​ദ്രാ​ക്ഷ​മാ​ല​യി​ലെ സ്വ​ര്‍​ണം പൊ​തി​ഞ്ഞ 73 മു​ത്തു​ക​ള്‍ കാ​ണാ​താ​യി

വൈ​പ്പി​ന്‍: അ​ഴീ​ക്ക​ല്‍ മ​ല്ലി​കാ​ര്‍​ജു​ന​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ​യി​ല്‍ ചാ​ര്‍​ത്തി​യി​രു​ന്ന സ്വ​ര്‍​ണം പൊ​തി​ഞ്ഞ രു​ദ്രാ​ക്ഷ മാ​ല​യി​ല്‍ നി​ന്ന് 73 രു​ദ്രാ​ക്ഷ​ങ്ങ​ള്‍ കാ​ണാ​താ​യ​താ​യി പ​രാ​തി. മൊ​ത്തം 108 രു​ദ്രാ​ക്ഷ​ങ്ങ​ളാ​ണ് മാ​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

2025 ജ​നു​വ​രി ഒ​ന്നി​നും 2026 മാ​ര്‍​ച്ച് 22നും ​ഇ​ട​യി​ലു​ള്ള ദി​വ​സ​മാ​ണ് ഇ​ത് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി മു​ന്‍ മാ​നേ​ജ​ര്‍ ഞാ​റ​ക്ക​ല്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

കാ​ണാ​താ​യ രു​ദ്രാ​ക്ഷ​ത്തി​ന് 400 മി​ല്ലി​ഗ്രാം തൂ​ക്കം വ​രും. ഇ​തി​ന് മൂ​ന്ന​ര​ല​ക്ഷം രൂ​പ​യോ​ളം വി​ല​മ​തി​ക്കു​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഞാ​റ​ക്ക​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment