സൈ​ബ​ര്‍ സു​ര​ക്ഷ: കി​ഡ് ഗ്ലോ​വു​മാ​യി കേ​ര​ള പോ​ലീ​സ്

കൊ​ച്ചി: വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ സൈ​ബ​ര്‍ സു​ര​ക്ഷ നൈ​പു​ണ്യ​വും അ​വ​ബോ​ധ​വും വ​ര്‍​ധി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് കി​ഡ് ഗ്ലോ​വ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​മാ​യി കേ​ര​ള പോ​ലീ​സ്. കേ​ര​ള പോ​ലീ​സ് സൈ​ബ​ര്‍​ഡോ​മും, സം​സ്ഥാ​ന​ത്തെ സ്റ്റു​ഡ​ന്‍​സ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സൈ​ബ​ര്‍ ബോ​ധ​വ​ല്‍​ക്ക​ര​ണ പ​ദ്ധ​തി​യാ​ണ് കി​ഡ് ഗ്ലോ​വ്.

എ​ന്തി​നും ഏ​തി​നും ഇ​ന്‍റ​ര്‍​നെ​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ​യെ ആ​ശ്ര​യി​ക്കു​ന്ന കാ​ല​മാ​ണി​ത്. ചെ​റി​യ ക്ലാ​സി​ലെ കു​ട്ടി​ക​ള്‍ പോ​ലും ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ സൗ​ക​ര്യം പ​ഠ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ ഈ ​അ​ന​ന്ത സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മ​നു​ഷ്യ​സ​മൂ​ഹം മു​ന്നോ​ട്ടു കു​തി​ക്കു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ മ​റ്റൊ​രു വ​ശം​കൂ​ടി​യു​ണ്ട്. പ​ല​പ്പോ​ഴും കെ​ണി ഒ​രു​ക്കി കാ​ത്തി​രി​ക്കു​ന്ന ഒ​രു വി​ഭാ​ഗം ആ​ള്‍​ക്കാ​രും ഇ​തി​ന​ക​ത്തു​ണ്ട്. സൈ​ബ​ര്‍ ലോ​ക​ത്ത് നി​ന്നും കു​ട്ടി​ക​ള്‍​ക്ക് അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രു​ന്ന ചെ​റി​യ മു​റി​വു​ക​ള്‍ പോ​ലും അ​വ​രു​ടെ ജീ​വി​ത​ത്തി​ല്‍ ഉ​ട​നീ​ളം അ​വ​രെ വേ​ട്ട​യാ​ടു​ന്ന ഒ​ന്നാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കും.

ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​ള്ള പ​രി​ഹാ​ര​മാ​യി “സൈ​ബ​ര്‍ സു​ര​ക്ഷാ അ​വ​ബോ​ധം വി​ദ്യാ​ര്‍​ഥി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക’ എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി​ക്കൊ​ണ്ട് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പു​തു​മാ​യ​ര്‍​ന്ന മ​ത്സ​ര​ങ്ങ​ളും അ​ണി​നി​ര​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് കി​ഡ് ഗ്ലോ​വ്.

സൈ​ബ​ര്‍ സു​ര​ക്ഷാ പ്ര​തി​ഞ്ജ, സൈ​ബ​ര്‍ സു​ര​ക്ഷ അ​ടി​സ്ഥാ​ന​മാ​ക്കി ചി​ത്ര​ര​ച​ന, കാ​ര്‍​ട്ടൂ​ണ്‍ ര​ച​ന, അ​നു​ഭ​വ​ക്കു​റി​പ്പ്, പ​ര​സ്യ​വാ​ച​കം ത​യ്യാ​റാ​ക്ക​ല്‍, സൈ​ബ​ര്‍ സു​ര​ക്ഷാ ഡ​യ​റി ത​യാ​റാ​ക്ക​ല്‍ എ​ന്നീ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം, സൈ​ബ​ര്‍ സു​ര​ക്ഷാ ബോ​ധ​വ​ല്‍​ക്ക​ര​ണ മ​ത്സ​ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി കു​ട്ടി​ക​ളി​ല്‍ സൈ​ബ​ര്‍ അ​വ​ബോ​ധം ഉ​ണ​ര്‍​ത്തു​ക​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ കേ​ര​ളാ പോ​ലീ​സ് ചെ​യ്യു​ന്ന​ത്.

സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment