ചെന്നൈയില്‍ വീണ്ടും നോട്ടുവേട്ട; 24 കോടിയുടെ 2000 രൂപ നോട്ടുകള്‍ പിടിച്ചെടുത്തു

RUPEES-2000 ചെന്നൈ: ചെന്നൈയില്‍ വീണ്ടും കോടികളുടെ 2000 രൂപ നോട്ടുകള്‍ പിടിച്ചെടുത്തു. ആദായ നികുതി വകുപ്പാണ് നോട്ടുവേട്ട നടത്തിയത്. വെള്ളിയാഴ്ച രാത്രി വെല്ലൂരില്‍ റെയ്ഡിനിടെ ഒരു വാനില്‍നിന്ന് 24 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇതോടെ ചെന്നൈയില്‍നിന്നും ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത ആസ്തി 166 കോടി കവിഞ്ഞു.

കഴിഞ്ഞ ദിവസം 142 കോടിയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്ത ഖനി വ്യവസായി ശേഖര്‍ റെഡ്ഡിയില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. നോട്ട് അസാധുവാക്കിയതിനുശേഷം ഒരാളുടെ കൈയില്‍നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണിത്. വ്യാഴാഴ്ച മുതല്‍ ഈ വാന്‍ രൂപയുമായി ഓടിക്കൊണ്ടിരിക്കുകയായിരുന്നു. പണം സൂക്ഷിക്കാന്‍ ശേഖര്‍ റെഡ്ഡി സുഹൃത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. വാന്‍ െ്രെഡവറേയും റെഡ്ഡിയുടെ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു.

Related posts