റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ന് നാ​ലാ​ണ്ട് തു​ട​രും പോ​രാ​ട്ടം: സെ​ല​ൻ​സ്കി


കീ​വ്: യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​ന് നാ​ലാ​ണ്ട് പി​ന്നി​ടു​ന്നു. 2022 ഫെ​ബ്രു​വ​രി 24നാ​ണ് യു​ക്രെ​യ്നെ​തി​രേ റ​ഷ്യ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്. ഇ​രു​ഭാ​ഗ​ത്തു​മാ​യി സി​വി​ലി​യ​ന്മാ​ര​ട​ക്കം ല​ക്ഷ​ക്ക​ണ​ക്കി​നു പേ​ർ കൊ​ല്ല​പ്പെ​ട്ടു.ര​ണ്ടു ല​ക്ഷം റ​ഷ്യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് റ​ഷ്യ​ൻ മാ​ധ്യ​മ​സ്ഥാ​പ​ന​മാ​യ മീ​ഡി​യ​സോ​ണ അ​റി​യി​ച്ച​ത്. ബി​ബി​സി​ക്കൊ​പ്പ​മാ​ണ് മീ​ഡി​യ​സോ​ണ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്.

ആ​റാ​യി​രം സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് റ​ഷ്യ പ​റ​യു​ന്ന​ത്. ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം റ​ഷ്യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​രു​ഭാ​ഗ​ത്തു​മാ​യി കൊ​ല്ല​പ്പെ​ടു​ക​യോ കാ​ണാ​താ​കു​ക​യോ ചെ​യ്ത സൈ​നി​ക​രു​ടെ എ​ണ്ണം 20 ല​ക്ഷം ആ​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. യു​ക്രെ​യ്നെ​തി​രേ പോ​രാ​ടാ​ൻ വി​സ​മ്മ​തി​ച്ച ഒ​ട്ടേ​റെ സൈ​നി​ക​രെ അ​ധി​കൃ​ത​ർ കൊ​ല​പ്പെ​ടു​ത്തി​യാ​യി റ​ഷ്യ​ൻ സൈ​നി​ക​ൻ വെ​ളി​പ്പെ​ടു​ത്തി.

യു​ക്രെ​യ്നി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ റ​ഷ്യ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​ട്ടേ​റെ സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. യു​ക്രെ​യ്ന്‍റെ 20 ശ​ത​മാ​നം ഭൂ​മി റ​ഷ്യ കൈ​വ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. യു​ക്രെ​യ്നി​ലെ വൈ​ദ്യു​തി​വി​ത​ര​ണ ശൃം​ഖ​ല റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ താ​റു​മാ​റാ​യി.റ​ഷ്യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ യു​ക്രെ​യ്ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് അ​ടു​ത്ത ഒ​രു ദ​ശ​ക​ത്തി​ൽ 58,800 കോ​ടി ഡോ​ള​ർ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ലോ​ക​ബാ​ങ്ക് യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ, യു​എ​ൻ എ​ന്നി​വ​ർ ക​ണ​ക്കാ​ക്കു​ന്ന​ത്.
യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ടം ദീ​ർ​ഘ​കാ​ല​മാ​യി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കു കാ​ര്യ​മാ​യ ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല.

യു​ക്രെ​യ്ന്‍റെ ഭൂ​മി റ​ഷ്യ​ക്കു വി​ട്ടു​കൊ​ടു​ക്ക​ണം എ​ന്ന നി​ർ​ദേ​ശ​ത്തി​ലാ​ണ് അ​ഭി​പ്രാ​യ​വ്യ​ത്യാ​സം തു​ട​രു​ന്ന​ത്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ യു​ക്രെ​യ്ന് പൂ​ർ​ണ പി​ന്തു​ണ ന​ല്കു​ന്നു.യു​ക്രെ​യ്ൻ ജ​ന​ത​യു​ടെ നാ​ലു വ​ർ​ഷ​ത്തെ ത്യാ​ഗം വി​സ്മ​രി​ച്ച് റ​ഷ്യ​യു​മാ​യി സ​മാ​ധാ​ന​ക്ക​രാ​ർ ഉ​ണ്ടാ​ക്കി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി പ​റ​ഞ്ഞു. അ​ധി​നി​വേ​ശ​ത്തി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ദി​ന​മാ​യ ഇ​ന്ന​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദീ​ർ​ഘ​കാ​ല സ​മാ​ധാ​ന​മാ​ണു യു​ക്രെ​യ്ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ലും നാ​ലു വ​ർ​ഷ​ത്തെ യു​ക്രെ​യ്ൻ ജ​ന​ത​യു​ടെ പോ​രാ​ട്ടം, ധൈ​ര്യം എ​ന്നി​വ​യെ നി​രാ​ക​രി​ക്കു​ന്ന​തു വ​ഞ്ച​ന​യ്ക്കു തു​ല്യ​മാ​ണെ​ന്ന് സ​മാ​ധാ​ന​ച​ർ​ച്ച​ക​ളി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് യു​ക്രെ​യ്ൻ സ​ന്ദ​ർ​ശി​ച്ച് യു​ക്രെ​യ്ൻ ജ​ന​ത​യു​ടെ ജീ​വി​ത​വും ദു​രി​ത​വും നേ​രി​ട്ടു കാ​ണ​ണം. യു​ക്രെ​യ്ൻ ജ​ന​ത​യെ ത​ക​ർ​ക്കു​ക എ​ന്ന​ത​ട​ക്കം ഒ​രു ല​ക്ഷ്യ​വും പു​ടി​നു നേ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും സെ​ല​ൻ​സ്കി കൂ​ട്ടി​ച്ചേ​ർ​ത്തു.

വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​ക്രെ​യ്നി​ലെ​ത്തി​യ ഫി​ൻ​ല​ൻ​ഡ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ സ്റ്റ​ബ്, ലാ​ത്‌​വി​യ പ്ര​ധാ​ന​മ​ന്ത്രി എ​വി​ക സി​ലി​ന, ഐ​സ്‌​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ക്രി​സ്ട്രം, നോ​ർ​വേ പ്ര​ധാ​ന​മ​ന്ത്രി യോ​ന​സ് ഗാ​ർ സ്റ്റോ​റ, ഡാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി മെ​റ്റെ ഫ്രെ​ഡ​റി​ക്സ​ൺ, യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ന്‍റോ​ണി​യോ കോ​സ്റ്റ, യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല ഫോ​ൺ ദെ​ർ ലെ​യ്ൻ തു​ട​ങ്ങി​യ​വ​ർ കീ​വി​ലെ സെ​ന്‍റ് സോ​ഫി​യ ക​ത്തീ​ഡ്ര​ലി​ലെ അ​നു​സ്മ​ര​ണ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment