റഷ്യ ഷൂട്ട്, സ്പെയിൻ ഔട്ട്

മോ​​​​സ്കോ: ലോ​​ക​​ക​​പ്പി​​ലെ സ്പാ​​​നി​​​ഷ് സ്വ​​​പ്ന​​​ങ്ങ​​​ൾ റ​​​ഷ്യ​​​ൻ ഷൂ​​​ട്ടൗ​​ട്ടിൽ ക​​രി​​ഞ്ഞു​​ണ​​ങ്ങി. ഗോ​​ളി അ​​കി​​ൻ​​ഫീ​​വ് റ​​ഷ്യ​​യു​​ടെ സൂ​​പ്പ​​ർ ഹീ​​റോ ആ​​യ​​പ്പോ​​ൾ ഷൂ​​ട്ടൗ​​ട്ടി​​ൽ 4-3ന് ​​സ്പെ​​യി​​നെ കീ​​ഴ​​ട​​ക്കി ആ​​തി​​ഥേ​​യ​​ർ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ ക്വാ​​ർ​​ട്ട​​റി​​ൽ. നി​​ശ്ചി​​ത സ​​മ​​യ​​ത്തും അ​​ധി​​ക​​സ​​മ​​യ​​ത്തും 1-1 സ​​മ​​നി​​ല​​കു​​ടു​​ക്ക് പൊ​​ട്ടി​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത​​തോ​​ടെ മ​​ത്സ​​രം ഷൂ​​ട്ടൗ​​ട്ടി​​ലെ​​ത്തി.

ഷൂ​​ട്ടൗ​​ട്ടി​​ൽ സ്പെ​​യി​​നി​​ന്‍റെ ര​​ണ്ട് ശ്ര​​മ​​ങ്ങ​​ൾ അ​​കി​​ൻ​​ഫീ​​വ് ത​​ട​​ഞ്ഞു. സെൽഫ് ഗോളാണ് സ്പെയിനിനെ മുന്നിലെത്തിച്ചത്. തുടർച്ചയായ 23 മത്സരങ്ങളിൽ പരാജയപ്പെട്ടില്ലെന്ന സ്പാനിഷ് റിക്കാർഡ് ഇതോടെ അവസാനിച്ചു.

പ​​​​ന്ത​​​​ട​​​​ക്ക​​​​ത്തി​​​​ൽ കാ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്ന് ഒ​​​​രി​​​​ക്ക​​​​ൽ​​​​ക്കൂ​​​​ടി തെ​​​​ളി​​​​ഞ്ഞ മ​​​​ത്സ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ന​​​​ലെ ലു​​​​ഷ്നി​​​​ക്കി സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​ട​​​ന്ന റ​​​​ഷ്യ-​​​​സ്പെ​​​​യി​​​​ൻ മ​​​​ത്സ​​​​രം. 79 ശ​​​​ത​​​​മാ​​​​നം പ​​​​ന്തി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണം പു​​​​ല​​​​ർ​​​​ത്തി​​​​യ സ്പെ​​​​യി​​​​ൻ ഷൂ​​​​ട്ടൗ​​​​ട്ടി​​​​ൽ 3-4ന് ​​​​തോ​​​​റ്റു. റ​​​​ഷ്യ ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ ക​​​​ട​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

സോ​​​​വി​​​​യ​​​​റ്റ് യൂ​​​​ണി​​​​യ​​​​ന്‍റെ ശി​​​​ഥി​​​​ലീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് റ​​​​ഷ്യ ലോ​​​​ക​​​​ക​​​​പ്പ് ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ ക​​​​ട​​​​ക്കു​​​​ന്ന​​​​ത്.അ​​​​ധി​​​​ക സ​​​​മ​​​​യ​​​​ത്തും ഗോ​​​​ൾ പി​​​​റ​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തോ​​​​ടെ അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​യ ഷൂ​​​​ട്ടൗ​​​​ട്ടി​​​​ൽ. ഷൂ​​​​ട്ടൗ​​​​ട്ടി​​​​ന്‍റെ ഭാ​​​​ഗ്യം റ​​​​ഷ്യ​​​​ക്കൊ​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു. ആ​​​​ദ്യ പ​​​​കു​​​​തി​​​​യി​​​​ൽ ന​​​​ല്ലൊ​​​​രു മു​​​​ന്നേ​​​​റ്റം പോ​​​​ലും ന​​​​ട​​​​ത്താ​​​​നാ​​​​വാ​​​​തെ പോ​​​​യ സ്പെ​​​​യി​​​​ൻ തോ​​​​ൽ​​​​വി ചോ​​​​ദി​​​​ച്ചു​​​​വാ​​​​ങ്ങി​​​​യ​​​​തു​​​​പോ​​​​ലെ​​​​യാ​​​​യി. ര​​​​ണ്ടാം പ​​​​കു​​​​തി​​​​യി​​​​ൽ സ്പെ​​​​യി​​​​ൻ ഉ​​​​ണ​​​​ർ​​​​ന്നെങ്കി​​​​ലും ഗോ​​​​ൾ നേ​​​​ടി​​​​യാ​​​​നാ​​​​യി​​​​ല്ല.

നാ​​​​ലാ​​​​മ​​​​ത്തെ സ​​​​ബ്സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ൻ

ഈ ​​​​ലോ​​​​ക​​​​ക​​​​പ്പി​​​​ലെ പു​​​​തി​​​​യ നി​​​​യ​​​​മ​​​​മാ​​​​യ നാ​​​​ലാ​​​​മ​​​​ത്തെ സ​​​​ബ്സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​നെ റ​​​​ഷ്യ​​​​യാ​​​​ണ് ആ​​​​ദ്യം ഇ​​​​റ​​​​ക്കി​​​​യ​​​​ത്. 97-ാം മി​​​​നി​​​​റ്റി​​​​ൽ ഡേ​​​​ല​​​​ർ കു​​​​സി​​​​യേ​​​​വി​​​​നു പ​​​​ക​​​​രം അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ ഇ​​​​റോ​​​​ഷി​​​​നെ ഇ​​​​റ​​​​ക്കി. നോ​​​​ക്കൗ​​​​ട്ട് മു​​​​ത​​​​ൽ എ​​​​ക്സ്ട്രാ ടൈ​​​​മി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ടീ​​​​മി​​​​ന് നാലാം സ​​​​ബ്സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ൻ ന​​​​ട​​​​ത്താ​​​​വു​​​​ന്ന​​​​താ​​​​ണ്.

ഗോൾ വഴി

ഗോ​​​​ൾ 1. സെ​​​​ർ​​​​ജി ഇ​​​​ഗ്നാ​​​​ഷെ​​​​വി​​​​ച്ച് (സെ​​​​ൽ​​​​ഫ് ഗോ​​​​ൾ), 12-ാം മി​​​​നി​​​​റ്റ്. വ​​​​ല​​​​തു വിം​​​​ഗി​​​​ൽ​​​​നി​​​​ന്ന് ഇ​​​​സ്കോ​​​​യു​​​​ടെ ഫ്രീ​​​​കി​​​​ക്ക് നേ​​​​രെ ക്ലോ​​​​സ് റേ​​​​ഞ്ചി​​​​ൽ​​​​നി​​​​ന്ന സെ​​​​ർ​​​​ജി​​​​യോ റാ​​​​മോ​​​​സി​​​​ന്. റാ​​​​മോ​​​​സി​​​​നെ ഇ​​​​ഗ്നാ​​​​ഷെ​​​​വി​​​​ച്ച് പി​​​​ടി​​​​ച്ചു​​​​വ​​​​ലി​​​​ച്ച് നി​​​​ല​​​​ത്തി​​​​ട്ടു. വീ​​​​ഴു​​​​ന്ന വ​​​​ഴി പ​​​​ന്ത് റ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ​​​​താ​​​​ര​​​​ത്തി​​​​ന്‍റ കാ​​​​ലി​​​​ൽ​​​​ത​​​​ട്ടി സ്വ​​​​ന്തം വ​​​​ല​​​​യി​​​​ൽ.

ഗോ​​​​ൾ 2. ആ​​​​ർ​​​​ടെം ഡ​​​​യു​​​​ബ (പെനൽറ്റി, റ​​​​ഷ്യ), 41-ാം മി​​​​നി​​​​റ്റ്. ഡ​​​​യു​​​​ബ​​​​യു​​​​ടെ ഹെ​​​​ഡ​​​​ർ പെ​​​​ന​​​​ൽ​​​​റ്റി ബോ​​​​ക്സി​​​​ൽ​​​​വ​​​​ച്ച് ക്ലി​​​​യ​​​​ർ ചെ​​​​യ്യാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​നി​​​​ടെ പ​​​​ന്ത് ജെ​​​​റാ​​​​ർ​​​​ഡ് പി​​​​ക്വെ​​​​യു​​​​ടെ കൈ​​​​യി​​​​ൽ ത​​​​ട്ടി. വ​​​​ല​​​​യി​​​​ലേ​​​​ക്കു പോ​​​​കു​​​​മാ​​​​യി​​​​രു​​​​ന്ന പ​​​​ന്താ​​​​ണ് കൈ ​​​​ഉ​​​​യ​​​​ർ​​​​ത്തി​​​​ചാ​​​​ടി​​​​യ പി​​​​ക്വെ ത​​​​ട​​​​ഞ്ഞ​​​​ത്. ഇ​​​​തി​​​​ന് റ​​​​ഫ​​​​റി പെ​​​​ന​​​​ൽ​​​​റ്റി അ​​​​നു​​​​വ​​​​ദി​​​​ച്ചു. സ്പെ​​​​യി​​​​ൻ ക​​​​ളി​​​​ക്കാ​​​​ർ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചെ​​​​ങ്കി​​​​ലും റ​​​​ഫ​​​​റി തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ ഉ​​​​റ​​​​ച്ചു​​​​നി​​​​ന്നു. ടെ​​​​ൻ​​​​ഷ​​​​നൊ​​​​ന്നു​​​​മി​​​​ല്ലാ​​​​തെ കി​​​​ക്കെ​​​​ടു​​​​ത്ത ഡി​​​​യു​​​​ബ പ​​​​ന്ത് വ​​​​ല​​​​യു​​​​ടെ വ​​​​ല​​​​തു മൂ​​​​ല​​​​യി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ച്ച​​​​പ്പോ​​​​ൾ ഡേ​​​​വി​​​​ഡ് ഡി ​​​​ഗി​​​​യ ചാ​​​​ടി​​​​യ​​​​ത് ഇ​​​​ട​​​​ത്തേ​​​​ക്കാ​​​​യി​​​​രു​​​​ന്നു.

ഷൂട്ടൗട്ട് ചിത്രം

1. ഇ​​​​നി​​​​യെ​​​​സ്റ്റ (സ്പെ​​​​യി​​​​ൻ)- വ​​​​ലം​​​​കാ​​​​ൽ ഷോ​​​​ട്ട് വ​​​​ല​​​​യു​​​​ടെ ന​​​​ടു​​​​വി​​​​ൽ.
2. ഫെ​​​​ഡ​​​​ർ സ്മോ​​​​ളോ​​​​വ് (റ​​​​ഷ്യ)- വ​​​​ലം​​​​കാ​​​​ൽ ഷോ​​​​ട്ട് ഇ​​​​ട​​​​തു മൂ​​​​ല​​​​യി​​​​ൽ.
3. ജെ​​​​റാ​​​​ർ​​​​ഡ് പി​​​​ക്വെ (സ്പെ​​​യി​​​ൻ)- വ​​​​ലം​​​​കാ​​​​ൽ ഷോ​​​​ട്ട് ഇ​​​​ട​​​​തു മൂ​​​​ല​​​​യി​​​​ൽ.
4. സെ​​​​ർ​​​​ജി ഇ​​​​ഗ്നാ​​​​ഷെ​​​​വി​​​​ച്ച് (റ​​​​ഷ്യ)- വ​​​​ലം​​​​കാ​​​​ൽ ഷോ​​​​ട്ട് പോ​​​സ്റ്റി​​​ന്‍റെ വ​​​​ല​​​​തു​​​​മൂ​​​​ല​​​​യി​​​​ൽ.
5 കൊ​​​​ക്കെ (സ്പെ​​​​യി​​​​ൻ)- വ​​​​ലം​​​​കാ​​​​ൽ ഷോ​​​​ട്ട് റ​​​ഷ്യ​​​ൻ ഗോ​​​ളി അ​​​​കി​​​​ൻ​​​​ഫീ​​​​വ് വ​​​ല​​​ത്തോ​​​ട്ട് ഡൈ​​​വ് ചെ​​​യ്ത് ര​​​​ക്ഷി​​​ച്ചു.
6. അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ ഗോ​​​​ളോ​​​​വി​​​​ൻ (റ​​​​ഷ്യ)- വ​​​​ലം​​​​കാ​​​​ൽ ഷോ​​​​ട്ട് വ​​​​ല​​​​യു​​​​ടെ ന​​​​ടു​​​​വി​​​​ൽ.
7. സെ​​​​ർ​​​​ജി​​​​യോ റാ​​​​മോ​​​​സ് (സ്പെ​​​​യി​​​​ൻ) വ​​​​ലം​​​​കാ​​​​ൽ ഷോ​​​​ട്ട് വ​​​​ല​​​​യു​​​​ടെ ഇ​​​​ട​​​​തു മൂ​​​​ല​​​​യി​​​​ൽ.
8. ഡെ​​​​നി​​​​സ് ചെ​​​​റി​​​​ഷേ​​​​വ് (റ​​​​ഷ്യ)- ഇ​​​​ടം​​​​കാ​​​​ൽ ഷോ​​​​ട്ട് വ​​​​ല​​​​യു​​​​ടെ ന​​​​ടു​​​​വി​​​​ൽ.
9. ഇ​​​​യാ​​​​ഗോ അ​​​​സ്പാ​​​​സ (സ്പെ​​​​യി​​​​ൻ)- ഇ​​​​ടം​​​​കാ​​​​ൽ ഷോ​​​​ട്ട് വ​​​ല​​​ത്തേ​​​ക്ക് ചാ​​​ടി​​​യ ഗോ​​​​ളി​​​​യു​​​​ടെ കാ​​​​ലി​​​​ൽ​​​​ത​​​​ട്ടി പു​​​​റ​​​​ത്തേ​​​​ക്ക്.

കളിയിലെ കണക്ക്

സ്പെ​​​​യി​​​​ൻ റ​​​​ഷ്യ
79% പ​​​​ന്ത​​​​ട​​​​ക്കം 21%
9 ഗോ​​​​ൾ ഷോ​​​​ട്ട് 1
6 കോ​​​​ർ​​​​ണ​​​​ർ 5
5 ഫൗ​​​​ൾ 19
1 മ​​​​ഞ്ഞ​​​​ക്കാ​​​​ർ​​​​ഡ് 2
1 ഓഫ് സൈഡ് 1

Related posts