പതിനെട്ടാം പടി ചവിട്ടി മഞ്ജു ശബരിമലയിൽ; വേ​ഷ​പ്രഛ​ന്ന​യാ​യ​ല്ല താ​ൻ പോ​യത്; മു​ടി​യി​ൽ നരയായി തോന്നിയത് ഭസ്മം; തെളിവായി ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും

പ​ത്ത​നം​തി​ട്ട: വേ​ഷം മാ​റി​യ​ല്ല ശ​ബ​രി​മ​ല​യി​ൽ പോ​യ​തെ​ന്ന് കേ​ര​ള ദ​ളി​ത് മ​ഹി​ളാ ഫെ​ഡ​റേ​ഷ​ൻ നേ​താ​വ് എ​സ്.​പി. മ​ഞ്ജു. ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് മ​ഞ്ജു പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ൽ മു​ടി​ന​ര​ച്ച​താ​യി കാ​ണ​പ്പെ​ട്ട​തു സം​ബ​ന്ധി​ച്ച് മ​റു​പ​ടി പ​റ‍​യു​ക​യാ​യി​രു​ന്നു അ​വ​ർ.

വേ​ഷ​പ്രഛ​ന്ന​യാ​യ​ല്ല താ​ൻ പോ​യ​തെ​ന്നും മു​ടി​യി​ൽ ഭ​സ്മ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും മ​ഞ്ജു പ​റ​ഞ്ഞു. സ​ന്നി​ധാ​ന​ത്തെ​ത്തി​യ താ​ൻ‌ നെ​യ്യ​ഭി​ഷേ​കം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ഴി​പാ​ടു​ക​ൾ ന​ട​ത്തി. അ​യ്യ​പ്പ സേ​വാ സം​ഘ​മാ​ണ് ത​ന്നെ സ​ഹാ​യി​ച്ച​തെ​ന്നും മ​ഞ്ജു അ​റി​യി​ച്ചു.

ന​വോ​ത്ഥാ​ന കേ​ര​ളം ശ​ബ​രി​മ​ല​യി​ലേ​ക്ക് എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തി​യ വി​വ​രം മ​ഞ്ജു പ​ങ്കു​വ​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ അ​യ്യ​പ്പ ദ​ർ​ശ​നം ന​ട​ത്തി​യ​താ​യി മ​ഞ്ജു അ​വ​കാ​ശ​പ്പെ​ട്ടു. ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ഇ​വ​ർ പു​റ​ത്തു​വി​ട്ടു. പ​തി​നെ​ട്ടാം പ​ടി​യി​ലൂ​ടെ ത​ന്നെ​യാ​ണ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ന്നും മ​ഞ്ജു അ​റി​യി​ച്ചു.

വേ​ഷ​പ്ര​ച്ഛ​ന്ന​യാ​യി​ട്ടാ​ണു മ​ഞ്ജു സ​ന്നി​ധാ​ന​ത്തെ​ത്തി​യ​തെ​ന്നു ഇ​വ​ർ പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​കു​ന്നു​ണ്ട്. പ്രാ​യം ചെ​ന്ന സ്ത്രീ​യാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ത​ല​മു​ടി ന​ര​പ്പി​ച്ചി​രു​ന്നു. അ​തോ​ടൊ​പ്പം വ​ലി​യ വ​ട്ട​ക്ക​ണ്ണ​ട വ​യ്ക്കു​ക​യും ചെ​യ്തു. വ​ലി​യ ന​ട​പ്പ​ന്ത​ലി​നു സ​മീ​പ​മു​ള്ള ഫ്ളൈ ​ഓ​വ​റി​നു​മു​ക​ളി​ൽ നി​ൽ​ക്കു​ന്ന​തി​ന്‍റെ​യും മാ​ളി​ക​പ്പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലൂ​ടെ ന​ട​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റു ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts