തൃപ്തി കൊച്ചിയിൽ;  പോലീസ് സുരക്ഷയിൽ യാത്ര തുടർന്നാൽ തൃപ്തി പോകുന്നത് കോട്ടയം വഴി;  അതീവ ജാഗ്രതയിൽ  കോട്ടയം പോലീസ് 

കോ​ട്ട​യം: വ​നി​താ ആ​ക്ടി​വി​സ്റ്റ് തൃ​പ്തി ദേ​ശാ​യി ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി കൊ​ച്ചി​യി​ൽ എ​ത്തി കു​ടു​ങ്ങി​യെ​ങ്കി​ലും കോ​ട്ട​യം പോ​ലീ​സ് ജാ​ഗ്ര​ത​യി​ലാ​ണ്. കൊ​ച്ചി​യി​ൽ നി​ന്ന് പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ യാ​ത്ര തു​ട​ർ​ന്നാ​ൽ കോ​ട്ട​യം വ​ഴി​യാ​കും ക​ട​ന്നു പോ​വു​ക. അ​തി​നാ​ൽ കോ​ട്ട​യ​ത്ത് പോ​ലീ​സ് ക​ന​ത്ത സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൊ​ച്ചി​യി​ലേ​തു പോ​ലെ കോ​ട്ട​യം അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലും വി​ശ്വാ​സി​ക​ളു​ടെ എ​തി​ർ​പ്പു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. തൃ​പ്തി നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘ​ട​ന​യാ​യ ഭൂ​മാ​താ ബ്രി​ഗേ​ഡി​ലെ അഞ്ചു സ്ത്രീ​ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​വ​ർ കൊ​ച്ചി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ത്. ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്പോ​ൾ സു​ര​ക്ഷ, താ​മ​സം, ഭ​ക്ഷ​ണം, യാ​ത്ര തു​ട​ങ്ങി​യ​വ സ​ർ​ക്കാ​ർ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

ചെ​ല​വു​ക​ൾ വ​ഹി​ക്ക​ണ​മെ​ന്നും പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ സു​ര​ക്ഷി​ത യാ​ത്ര അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​വ​ർ ക​ത്ത​യ​ച്ചി​രു​ന്നു. എ​ന്നാ​ലി​ത് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തി യു​വ​തി​ക​ൾ​ക്കൊ​പ്പം ഇ​ന്നു കോ​ട്ട​യ​ത്തെ​ത്തു​മെ​ന്നും നാ​ട്ട​കം ഗ​സ്റ്റ് ഹൗ​സി​ലോ ഹോ​ട്ട​ലി​ലോ താ​മ​സി​ച്ച​ശേ​ഷം ഇ​വി​ടെ നി​ന്നു പു​റ​പ്പെ​ട്ട് നാ​ളെ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നു​മാ​യി​രു​ന്നു നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന അ​റി​യി​പ്പ്.

ഇ​തേ തു​ട​ർ​ന്ന് നാ​ട്ട​കം ഗ​സ്റ്റ് ഹൗ​സി​ലും പ്ര​ധാ​ന ഹോ​ട്ട​ലു​ക​ളി​ലും പോ​ലീ​സ് അ​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്ക് പ്ര​വേ​ശ​നം ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​ണ് തൃ​പ്തി. സ്ത്രീ​ക​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​തി​രു​ന്ന ഏ​താ​നും ക്ഷേ​ത്ര​ങ്ങ​ളി​ൽ എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ചു ക​യ​റി ഇ​വ​ർ വാ​ർ​ത്ത സൃ​ഷ്ടി​ച്ചി​രു​ന്നു. ക​ർ​ണാ​ട​ക​ത്തി​ലെ ബെ​ൽ​ഗാം ജി​ല്ല​യി​ലെ നി​പാ​നി​യി​ൽ ജ​നി​ച്ച് പൂ​ന​യി​ൽ പ​ഠി​ച്ചു താ​മ​സ​മാ​ക്കി​യ ഇവർ ചേ​രി​ക​ളി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണ്.

Related posts