പൊള്ളുന്ന വിലയിൽ പൊന്ന്; സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍, പ​വ​ന് 46,480 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഇ​ന്ന് ഗ്രാ​മി​ന് 75 രൂ​പ​യും പ​വ​ന് 600 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 5,810 രൂ​പ​യും പ​വ​ന് 46,480 രൂ​പ​യു​മാ​യി.

അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 2045 ഡോ​ള​റും, ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 83.29 ലു​മാ​ണ്. 24 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന്‍റെ ബാ​ങ്ക് നി​ര​ക്ക് 64 ല​ക്ഷം രൂ​പ​യ്ക്ക് അ​ടു​ത്താ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ര്‍ 28 നാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച​ത്.

അ​ന്ന് ഗ്രാ​മി​ന് 5,740 രൂ​പ​യും പ​വ​ന് 45,920 രൂ​പ​യും എ​ത്തി​യി​രു​ന്നു. അ​തി​നു​ശേ​ഷം സ്വ​ര്‍​ണ​വി​പ​ണി​യി​ല്‍ ചാ​ഞ്ചാ​ട്ട​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.പ​ശ്ചി​മേ​ഷ്യ​യി​ലെ വെ​ടി​നി​ര്‍​ത്ത​ല്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ കു​റ​വ് വ​രു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു വി​പ​ണി.

എ​ന്നാ​ല്‍ അ​മേ​രി​ക്ക പ​ലി​ശ നി​ര​ക്ക് ഇ​നി ഉ​ട​നെ ഉ​യ​ര്‍​ത്തി​ല്ലെ​ന്നും കു​റ​യ്ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളാ​ണെ​ന്നു​മു​ള്ള ഫെ​ഡ​റ​ല്‍ റി​സ​ര്‍​വി​ന്‍റെ സൂ​ച​ന​ക​ളും ചൈ​ന​യി​ല്‍ പു​തി​യ പ​നി പു​റ​പ്പെ​ട്ടു എ​ന്നു​ള്ള വാ​ര്‍​ത്ത​യും സ്വ​ര്‍​ണ​വി​ല കു​തി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ലും സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment