ഇ​ത് കേ​ര​ള​മാ​ണ് ഉ​ത്ത​ര കൊ​റി​യ അ​ല്ല: കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പു​ല​ർ​ച്ചെ വീ​ട് വ​ള​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ.

സ​ർ​ക്കാ​രി​ന്‍റെ ഏ​കാ​ധി​പ​ത്യ​പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ജ​നാ​ധി​പ​ത്യ​പ​ര​മാ​യി ന​ട​ത്തി​യ സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് വേ​ണ്ടി എ​ല്ലാ​വി​ധ നി​യ​മ​പ​രി​ര​ക്ഷ​യും പാ​ർ​ട്ടി ന​ൽ​കും. ആ​റ് വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പാ​ർ​ട്ടി​ക്കാ​ര​നാ​യ പ്ര​തി​യെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ന്നു. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ജ​നാ​ധി​പ​ത്യ​പ​ര​മാ​യി സ​മ​രം ചെ​യ്യു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ അ​ന്യാ​യ​മാ​യി കേ​സെ​ടു​ക്കു​ന്നു. ഇ​ത് കേ​ര​ള​മാ​ണെ​ന്നും ഉ​ത്ത​ര കൊ​റി​യ അ​ല്ലെ​ന്നും സി​പി​എ​മ്മും സ​ർ​ക്കാ​രും ഓ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ലി​നെ വീ​ട് വ​ള​ഞ്ഞ് പു​ല​ർ​ച്ചെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സും പാ​ർ​ട്ടി​യും ശ​ക്ത​മാ​യി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും ശ​ബ​രി​നാ​ഥ​ൻ പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​നെ നി​ശ​ബ്ദ​നാ​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ ക​രു​തി​യാ​ൽ അ​ത് ന​ട​ക്കി​ല്ലെ​ന്നും ശ​ബ​രി​നാ​ഥ​ൻ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment