എഐസിസി തീ​രു​മാ​ന​ത്തി​നെ​തി​രെ പ​ര​സ്യ നി​ല​പാ​ട്; കോൺഗ്രസ് എം​എ​ൽ​എ​മാ​ർ​ക്ക്‌ എ​തി​രെ ന​ട​പ​ടി വേ​ണമെന്ന് സ​ച്ചി​ൻ പൈ​ല​റ്റ്


ജ​യ്പു​ർ: എഐസിസി തീ​രു​മാ​ന​ത്തി​നെ​തി​രെ പ​ര​സ്യ നി​ല​പാ​ട് എ​ടു​ത്ത രാ​ജ​സ്ഥാ​നി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ​ക്ക് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യോ​ട് സ​ച്ചി​ൻ പൈ​ല​റ്റ്.

പാർട്ടിയെ നാ​ണം​കെ​ടു​ത്തു​ന്ന ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്നും സ​ച്ചി​ൻ പൈ​ല​റ്റ് പ​റ​ഞ്ഞു.

നേരത്തെ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​നെ കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​ക്കി സ​ച്ചി​നെ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നു​ള്ള പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ സം​സ്ഥാ​ന​ത്തെ എം​എ​ൽ​എ​മാ​ർ പ​ര​സ്യ​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ വി​ശ്വ​സ്ത​രാ​യ 82 എം​എ​ൽ​എ​മാ​രാ​ണ് സ്പീ​ക്ക​ർ​ക്ക് മു​ന്നി​ൽ രാ​ജി ഭീ​ഷ​ണി​യു​മാ​യി എ​ത്തി​യ​ത്. പി​ന്നീ​ട് അ​ധ്യ​ക്ഷ തെ​ര​ഞ്ഞ​ടു​പ്പി​ലേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഗെ​ഹ്‌​ലോ​ട്ട് ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment