സാ​ധി​ക ഫീ​മെ​യി​ല്‍ സ​ന്തോ​ഷ് പ​ണ്ഡി​റ്റ്! ക​മ​ന്‍റി​ട്ട​വ​നെ ക​ണ്ടംവ​ഴി ഓ​ടി​ച്ച സാ​ധി​ക​യു​ടെ  മ​റു​പ​ടി  സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നുന​ടി​യാ​യും അ​വ​താ​ര​ക​യാ​യും മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​തയാ​യ താ​ര​മാ​ണ് സാ​ധി​ക വേ​ണു​ഗോ​പാ​ല്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം പ​ല​പ്പോ​ഴും സൈ​ബ​ര്‍ അ​ധി​ക്ഷേ​പ​ത്തി​നും ആ​ക്ര​മ​ണ​ത്തി​നും ഇ​ര​യാ​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ള്‍​ക്കൊ​ക്കെ താ​രം ചു​ട്ട​മ​റു​പ​ടി​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ന​ല്‍​കാ​റു​ണ്ട്.

ഇ​പ്പോഴിതാ ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റി​നു താ​ഴെ വ​ന്ന ഒ​രു ക​മ​ന്‍റി​ന് ചു​ട്ട​മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് താ​രം. സാ​ധി​ക​യെ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സ​ന്തോ​ഷ് പ​ണ്ഡി​റ്റു​മാ​യി താ​ര​ത​മ്യം ചെ​യ്ത ഒ​രാ​ള്‍ പ​ങ്കു​വ​ച്ച ക​മ​ന്‍റി​നാ​ണ് താ​രം ക​മ​ന്‍റി​ലൂ​ടെത​ന്നെ മ​റു​പ​ടി ന​ല്‍​കി​യ​ത്.

കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സ​ന്തോ​ഷ് പ​ണ്ഡി​റ്റും സ്റ്റാ​ര്‍ മാ​ജി​ക്ക് ഷോ​യും ത​മ്മി​ലു​ള്ള വി​വാ​ദ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​വാം അ​യാ​ള്‍ സ​ന്തോ​ഷ് പ​ണ്ഡി​റ്റി​ന്‍റെ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി ക​മ​ന്‍റ് ചെ​യ്ത​ത്.

സാ​ധി​ക ഒ​രു ഹി​ന്ദി ഗാ​ന​ത്തി​ന് ചു​വ​ടു​വ​യ്ക്കു​ന്ന വീ​ഡി​യോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ​യാ​ണ് ഒ​രാ​ള്‍ സ​ന്തോ​ഷ് പ​ണ്ഡി​റ്റു​മാ​യി താ​ര​മ​ത​മ്യം ചെ​യ്ത് ക​മ​ന്‍റി​ട്ട​ത്.

ഈ ​ക​മ​ന്‍റി​നാ​ണ് സാ​ധി​ക ഇ​പ്പോ​ള്‍ ചു​ട്ട​മ​റു​പ​ടി ന​ല്‍​കി​യ​ത്. ആ​യാ​ളു​ടെ ക​മ​ന്‍റ് ഇ​ങ്ങ​നെ​യാ​യി​രു​ന്നു, മ​ല​യാ​ള സി​നി​മ​യു​ടെ വാ​ഗ്ദാ​നം , One and only Lady super staar, Female സ​ന്തോ​ഷ് പ​ണ്ഡി​റ്റ്. ഈ ​ക​മ​ന്‍റിന് സാ​ധി​ക ന​ല്‍​കി​യ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു.

സ​ന്തോ​ഷ് പ​ണ്ഡി​റ്റി​ന് എ​ന്താ​ടോ ഇ​ത്ര വ​ല്യ കു​ഴ​പ്പം ഒ​ന്നു​മല്ലെ​ങ്കി​ലും മ​റ്റു​ള്ള​വ​രു​ടെ കാ​ലു​പി​ടി​ക്കാ​തെ സ്വ​ന്ത​മാ​യി അ​ധ്വാ​നി​ച്ചു ജീ​വി​ക്കു​ന്നി​ല്ലേ? ഓ​രോ​രു​ത്ത​ര്‍​ക്കും ഓ​രോ രീ​തി​ക​ള്‍ അ​ത്ര​യേ ഉ​ള്ളൂ.

അ​ല്ലാ​തെ താ​ങ്ക​ളെപോ​ലെ ഫു​ള്‍ടൈം ​മ​റ്റു​ള്ള​വ​രെ കു​റ്റം പ​റ​ഞ്ഞ് അ​വ​രു​ടെ പോ​സ്റ്റി​ല്‍ ക​ളി​യാ​ക്കി​യും പു​ച്ഛി​ച്ചും ക​മ​ന്‍റ് ഇ​ട്ടും ഇ​ങ്ങ​നെ നെ​ഗ​റ്റീ​വായി ജീ​വി​ക്ക​യല്ല​ല്ലോ? നാ​ലാ​ള് അ​റി​യാ​നാ​യി ഒ​രു​പാ​ട് ക​ഷ്ട​പ്പെടു​ന്നു​ണ്ട​ല്ലേ? എ​ല്ലാ​ത്തി​നും അ​തി​ന്‍റേ​താ​യ സ​മ​യം ഉ​ണ്ട്. all the best . and i am proud if i can be a female santhosh pandit- സാ​ധി​ക കു​റി​ച്ചു.

അ​തേ​സ​മ​യം, സാ​ധി​ക ന​ല്‍​കി​യ മ​റു​പ​ടി ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. സാ​ധി​ക ന​ല്‍​കി​യ മ​റു​പ​ടി ഉ​ചി​ത​മാ​ണെ​ന്നാ​ണ് പ​ല​രും പ​റ​യു​ന്ന​ത്. ഇ​താ​ദ്യ​മാ​യാണ് സാ​ധി​ക ഇ​ത്ത​രം ക​മ​ന്‍റുക​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ന്ന​ത്.

സാ​ധി​ക പ​ങ്കു​വ​യ്ക്കു​ന്ന ചി​ല ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍​ക്ക് താ​ഴെ സ​ദാ​ചാ​ര ക​മ​ന്‍റുമാ​യി ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്താ​റു​ണ്ടാ​യി​രു​ന്നു. ഇ​വ​ര്‍​ക്കൊ​ക്കെ താ​രം ചു​ട്ട​മ​റു​പ​ടി സ​മ​യ​ാസ​മ​യ​ത്ത് ന​ല്‍​കാ​റു​മുണ്ട്.

Related posts

Leave a Comment