ലോ​ക​ത്തെ ഏ​റ്റ​വും ഭാ​ര​മു​ള്ള സ്ത്രീ​യെ ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കാ​ൻ ചെ​ല​വാ​യ​ത് 83 ല​ക്ഷം രൂ​പ; ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വാതിൽ പൊളിച്ചു മാറ്റേണ്ടിവന്നു

weightമും​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും ഭാ​ര​മു​ള്ള സ്ത്രീ​യാ​യ ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​നി ഇ​മാ​ൻ അ​ഹ​മ്മ​ദി​നെ ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കാ​ൻ വേ​ണ്ടി വ​ന്ന​ത് 83 ല​ക്ഷം രൂ​പ. കെ​യ്റോ​യി​ൽ നി​ന്ന് കാ​ർ​ഗോ വി​മാ​ന​ത്തി​ൽ മും​ബൈ​യി​ൽ എ​ത്തി​ച്ച ഇ​വ​ർ​ക്ക് 500 കി​ലോ​യാ​ണ് ഭാ​രം. പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ലോ​റി​യി​ലാ​ണ് ഇ​മാ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

മും​ബൈ​യി​ൽ ച​ർ​ണി റോ​ഡി​ലു​ള്ള സെ​യ്ഫി ആ​ശു​പ​ത്രി​യി​ലാ​ണ് അ​മി​ത ഭാ​രം മൂ​ലം വി​ഷ​മി​ക്കു​ന്ന ഇ​മാ​ന്‍​റെ ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​യ്ക്ക് 3000 ച​തു​ര​ശ്ര അ​ടി​യു​ള്ള തി​യ​റ്റ​റാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ശ​സ്ത്ര​ക്രി​യ മു​റി​യും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​വും ഡോ​ക്ട​ര്‍​മാ​ര്‍​ക്കു​ള​ള മു​റി​യും അ​റ്റ​ന്‍​ഡ​ര്‍​ക്കു​ള​ള മു​റി​യും ര​ണ്ട് വി​ശ്ര​മ മു​റി​ക​ളും ഒ​രു വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് മു​റി​യു​മാ​ണു ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ലെ വ​ണ്ണം കു​റ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യു​ടെ മു​ഖ്യ ക​ണ്‍​സ​ള്‍​ട്ട​ന്‍​റാ​യ ഡോ. ​മു​ഫ​സ​ല്‍ ല​ക്ഡ​വാ​ല, ഒ​രു ഹൃ​ദ്രോ​ഗ​വി​ദ​ഗ്ധ​ന്‍, ഒ​രു ഹൃ​ദ്രോ​ഗ ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ദ്ധ​ൻ, എ​ന്‍​ഡോ​ക്രി​നോ​ള​ജി​സ്റ്റ്, ശ്വാ​സ​കോ​ശ​രോ​ഗ വി​ദ​ഗ്ധ​ൻ, ര​ണ്ട് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം വി​ദ​ഗ്ധ​ർ, മൂ​ന്ന് അ​ന​സ്ത​റ്റി​സ്റ്റു​ക​ള്‍, തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ശ​സ​ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്.

Related posts