താന്‍ ഒരിക്കലും വിവാഹം കഴിക്കില്ലെന്നു സായിപല്ലവി, കാരണം ഞെട്ടിക്കും

saipallaviപ്രേമത്തിലൂടെ മലയാളത്തിനു ലഭിച്ച അഭിനയപ്രതിഭയാണ് സായിപല്ലവി. മലയാളത്തിലെ ഭാവി നായിക ഇപ്പോള്‍ തമിഴ് ആരാധകരുടെയും പ്രിയതാരമാണ്. കഴിഞ്ഞദിവസം സായിപല്ലവിയുടേതായി വന്ന ഒരു പ്രസ്താവന കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. താന്‍ ഒരിക്കലും വിവാഹം കഴിക്കില്ലെന്നാണ് സായി പറഞ്ഞിരിക്കുന്നത്. തനിക്ക് അച്ഛനെയും അമ്മയെയും കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ഇതിനായി കാരണമായി സായി പറയുന്നത്. തമിഴ് മാധ്യമങ്ങള്‍ സായിയുടെ പ്രഖ്യാപനത്തിനു വലിയ പ്രാധാന്യമാണ് നല്കിയിരിക്കുന്നത്.

അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന വേഷത്തെക്കുറിച്ചും സായി വാചാലയായി. മഹാഭാരത്തിലെ ദ്രൗപതിയാണ് ഇഷ്ട വേഷമെന്ന് സായി പറയുന്നു. തമിഴിലേക്ക് എപ്പോള്‍ എന്ന ചോദ്യത്തിന് എന്നാല്‍ വൈകാതെ ഉണ്ടാവുമെന്നും എന്നാല്‍ ഇതുവരെ ഒരു സിനിമയും ഏറ്റെടുത്തിട്ടില്ലെന്നും സായി മറുപടി നല്‍കി. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ സായി, ജോലിക്കൊപ്പമാണ് സിനിമയും മുന്നോട്ടു കൊണ്ടുപോകുന്നത്.

Related posts