പെ​ണ്‍​കു​ട്ടി​ക​ളെ വ​ള​യ്ക്കാ​ന്‍ വേ​ണ്ടി മാ​ത്രം മ​സി​ലു​രു​ട്ടി ന​ട​ക്കു​ന്ന​വ​രെ എ​നി​ക്ക് ഇ​ഷ്ട​മി​ല്ല; വിവാഹ സങ്കൽപ്പങ്ങൾ തുറന്ന് പറഞ്ഞ് സായ് പല്ലവി

പ്രേ​മം എ​ന്ന മ​ല​യാ​ള സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി പി​ന്നീ​ട് തെ​ന്നി​ന്ത്യ​യി​ലെ മു​ന്‍​നി​ര നാ​യി​ക​യാ​യി മാ​റി​യ താ​ര​സു​ന്ദ​രി​യാ​ണ് സാ​യി പ​ല്ല​വി.

താ​ന്‍ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് മു​ന്പൊ​രി​ക്ക​ല്‍ സാ​യ് പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ഴി​താ ആ​രാ​ധ​ക​ര്‍ ഏ​റെക്കാ​ല​മാ​യി കേ​ള്‍​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ച ചി​ല കാ​ര്യ​ങ്ങ​ളെപ്പ​റ്റി​യാ​ണ് ന​ടി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ങ്ങ​നെ​യു​ള്ള ആ​ളെ​യാ​ണ് ജീ​വി​ത പ​ങ്കാ​ളി​യാ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​ണ് സാ​യി ന​ല്‍​കി​യ​ത്.

ആ​ണ്‍​കു​ട്ടി​ക​ള്‍ എ​ങ്ങ​നെ ആ​യി​രി​ക്ക​ണ​മെ​ന്ന് ഒ​രു നി​യ​മ​വു​മി​ല്ല. എ​ന്നാ​ല്‍ ഹൃ​ദ​യ​ത്തി​ല്‍ സെ​ന്‍​സി​റ്റീ​വാ​യ ആ​ണ്‍​കു​ട്ടി​ക​ളെ ഞാ​ന്‍ സ്‌​നേ​ഹി​ക്കു​ന്നു.

അ​വ​ര്‍ അ​വ​രു​ടെ ഹൃ​ദ​യ​ത്തി​ല്‍ നി​ന്ന് എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍, അ​തെ​നി​ക്ക് കേ​ള്‍​ക്കാ​ന്‍ ഇ​ഷ്ട​മാ​ണ്. സെ​ന്‍​സി​റ്റീ​വ് വി​ഷ​യ​ങ്ങ​ളി​ല്‍ ആ​ണ്‍​കു​ട്ടി​ക​ള്‍ ക​ണ്ണു​നീ​ര്‍ പൊ​ഴി​ക്കു​ന്നു​വെ​ങ്കി​ല്‍, എ​നി​ക്ക് അ​വ​രെ ഇ​ഷ്ട​മാ​ണ്.

എ​നി​ക്ക് മാ​ച്ചിം​ഗ് ആ​യി​ട്ടു​ള്ള​വ​രെ ഇ​ഷ്ട​മ​ല്ല. പെ​ണ്‍​കു​ട്ടി​ക​ളെ വേ​ദ​നി​പ്പി​ക്ക​രു​ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ത് ചെ​യ്യു​ന്ന ആ​ണ്‍​കു​ട്ടി​ക​ളു​ടെ ത്യാ​ഗ​വും ഞാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നു.​

അ​തേ സ​മ​യം പെ​ണ്‍​കു​ട്ടി​ക​ളെ വ​ള​യ്ക്കാ​ന്‍ വേ​ണ്ടി മാ​ത്രം മ​സി​ലു​രു​ട്ടി ന​ട​ക്കു​ന്ന​വ​രെ എ​നി​ക്ക് ഇ​ഷ്ട​മി​ല്ല. ആ​ണ്‍​കു​ട്ടി​ക​ള്‍ എ​പ്പോ​ഴും ഫി​റ്റ് ആ​യി​ട്ട് ഇ​രു​ന്നാ​ല്‍ മ​തി.

അ​വ​ര്‍ ബോ​ഡി നി​ര്‍​മി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. എ​ന്നെ പ്രൊ​പ്പോ​സ് ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി ചു​വ​ന്ന റോ​സ​പ്പൂ​ക്ക​ളു​ടെ​യോ സ്വ​ര്‍​ണ മോ​തി​ര​ങ്ങ​ളു​ടെ​യോ ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ല്‍ ന​ല്ലൊ​രു ഹൃ​ദ​യം മ​തി.

വി​വാ​ഹ​ത്തോ​ട് ത​നി​ക്ക് തീ​രെ താ​ല്‍​പ​ര്യ​മി​ല്ല​ന്നാ​ണ് സാ​യി പ​ല്ല​വി മു​മ്പ് പ​ല ത​വ​ണ​പ​റ​ഞ്ഞി​രു​ന്നു. അ​തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെ​ന്നു ന​ടി വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മാ​താ​പി​താ​ക്ക​ളെവി​ട്ട് മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് പോ​വേ​ണ്ടി വ​രു​ന്ന​തി​നോ​ട് ത​നി​ക്ക് യോ​ജി​ക്കാ​നാ​വി​ല്ല. എ​ല്ലാ കാ​ല​ത്തും അ​വ​രോ​ടൊ​പ്പം ക​ഴി​യാ​നാ​ണ് ആ​ഗ്ര​ഹം. അ​തി​നാ​ലാ​ണ് വി​വാ​ഹം വേ​ണ്ടെ​ന്ന തീ​രു​മാ​ന​മെ​ടു​ത്ത​ത് എ​ന്നാ​ണ് എ​ന്നാ​ണു സാ​യി പ​റ​ഞ്ഞ​ത്.

Related posts

Leave a Comment