പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്കിറങ്ങുമ്പോൾ വൈകല്യങ്ങൾ ഒരു തടസമേയല്ല;  അറുപതാം വയസിലും പരിസ്ഥിതി പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങി  നാടിന് മാതൃകയാകുന്ന സെയ്തു കുഞ്ഞിനെയറിയാം…

മൂ​വാ​റ്റു​പു​ഴ: പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി സെ​യ്തു കു​ഞ്ഞി​ന് വൈ​ക​ല്യ​ങ്ങ​ൾ ഒ​രു ത​ട​സ​മേ​യ​ല്ല. ജ​ന്മ​നാ ബ​ധി​ര​നും മൂ​ക​നു​മാ​ണ​ങ്കി​ലും അ​റു​പ​തു​കാ​ര​നാ​യ കാ​വും​ങ്ക​ര മീ​ത്തി​ൽ സെ​യ്തു കു​ഞ്ഞ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​ണ്.

പ​ഠ​ന​കാ​ല​ത്ത് ആ​രം​ഭി​ച്ച​താ​ണ് ഇ​ദേ​ഹ​ത്തി​ന്‍റെ പ​രി​സ്ഥി​തി സ്നേ​ഹം. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ലും, പ​രി​സ്ഥി​തി ദി​ന​ത്തി​ലും മാ​ത്ര​മ​ല്ല എ​പ്പോ​ഴും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​ന്നാം നി​ര​യി​ലു​ണ്ടാ​കും സെ​യ്തു കു​ഞ്ഞ്. ര​ണ്ട് പ​തി​റ്റാ​ണ്ട് മു​ന്പ് സ​ഹോ​ദ​ര​നോ​ടൊ​പ്പം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക്ലീ​ൻ ചെ​യ്ത് ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. സം​സ്ഥാ​ന​ത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധ നേ​ടി​യ നി​ര​വ​ധി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ മാ​ർ​ക്ക​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ച്ചു. ത​ന്‍റെ അ​റു​പ​താം പി​റ​ന്നാ​ൾ ദി​ന​മാ​യ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മാ​ർ​ക്ക​റ്റ് ബ​സ് സ്റ്റാ​ന്‍റും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ശു​ചീ​ക​രി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തെ പ്ര​വ​ർ​ത്ത​നം. പു​ല്ലം കാ​ടും പ​റി​ച്ചു​നീ​ക്കി പ​രി​സ​ര​മാ​കെ വൃ​ത്തി​യാ​ക്കി​യ സെ​യ്തു കു​ഞ്ഞ് നാ​ട്ടു​കാ​ർ​ക്കാ​കെ മാ​തൃ​ക​യാ​യി. ആ​ലു​വ എ​ഫ്എ​സി​റ്റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന സെ​യ്തു കു​ഞ്ഞ് അ​ടു​ത്തി​ടെ​യാ​ണ് വി​ര​മി​ച്ച​ത്.

Related posts