ച​രി​ത്ര നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ സൈ​ന​യും സി​ന്ധു​വും ഇം​ഗ്ല​ണ്ടി​ലേ​ക്ക്

saina-sinduന്യൂ​ഡ​ല്‍​ഹി: ഓ​ള്‍ ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്‍​റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് കി​രീ​ടം ല​ക്ഷ്യ​മി​ട്ട് ഒ​ളി​മ്പി​ക് മെ​ഡ​ല്‍ ജേ​താ​ക്ക​ളാ​യ പി.​വി. സി​ന്ധു​വും സൈ​ന നെ​ഹ്‌​വാ​ളും ഇം​ഗ്ല​ണ്ടി​ലേ​ക്ക്. യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളോ​ടെ ബെ​ര്‍​മിം​ഗ്ഹാ​മി​ല്‍ ചൊ​വ്വാ​ഴ്ച ടൂ​ര്‍​ണ​മെ​ന്‍​റി​നു തു​ട​ക്ക​മാ​കും. 1980 പ്ര​കാ​ശ് പ​ദു​ക്കോ​ണ്‍, 2001ല്‍ ​പു​ല്ലേ​ല ഗോ​പി​ച​ന്ദ് എ​ന്നി​വ​ര്‍​ക്കു​ശേ​ഷം ഓ​ള്‍ ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്‍​റ​ണി​ല്‍ പു​തി​യൊ​രു ചാ​മ്പ്യ​നാ​യി ഇ​ന്ത്യ കാ​ത്തി​രി​ക്കു​ക​യാ​ണ്. 2015ല്‍ ​സൈ​ന ഫൈ​ന​ലി​ലെ​ത്തി​യെ​ങ്കി​ലും സ്‌​പെ​യി​ന്‍റെ ക​രോ​ലി​ന മാ​രി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടു.

എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ ഓ​ള്‍ ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്‍​റ​ണ്‍ ടൂ​ര്‍​ണ​മെന്‍റി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സൈ​ന എ​ത്തു​ന്ന​ത്. കാ​ല്‍​മു​ട്ടി​നേ​റ്റ പ​രി​ക്കി​ല്‍​നി​ന്നു പൂ​ര്‍​ണ​മു​ക്ത​യാ​യ സൈ​ന ലോ​ക ബാ​ഡ്മി​ന്‍റണി​ല്‍ ത​ന്‍റെ സ്ഥാ​നം തി​രി​ച്ചു​പി​ടി​ക്കു​യെ​ന്ന ല​ക്ഷ്യ​മി​ട്ടാ​ണ് ഇം​ഗ്ല​ണ്ടി​ലി​റ​ങ്ങു​ക. നി​ല​വി​ലെ ജേ​താ​വ് ജ​പ്പാ​ന്‍​റെ നോ​സോ​മി ഓ​കു​ഹാ​ര​യാ​ണ് ആ​ദ്യ റൗ​ണ്ടി​ല്‍ സൈ​ന നേ​രി​ടു​ന്ന​ത്.

റി​യോ​യി​ല്‍ വെ​ള്ളി മെ​ഡ​ലോ​ടെ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി​മാ​റി​യ പി.​വി. സി​ന്ധു ഇം​ഗ്ല​ണ്ടി​ലും വി​ജ​യം ആ​വ​ര്‍​ത്തി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. ടൂ​ര്‍​ണ​മെ​ന്‍​റി​ന്‍റെ ആ​ദ്യ​റൗ​ണ്ടി​ല്‍ ഡെ​ന്‍​മാ​ര്‍​ക്കി​ന്‍റെ മെ​റ്റെ പോ​ള്‍​സ​ണ്‍ ആ​ണു സി​ന്ധു​വി​ന്‍റെ എ​തി​രാ​ളി. പു​രു​ഷ സം​ഗി​ള്‍​സി​ല്‍ കെ. ​ശ്രീ​കാ​ന്തും എ​ച്ച്.​എ​സ്. പ്ര​ണോ​യി​യും അ​ജ​യ് ജ​യ​റാ​മും ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​ക​ള്‍​ക്കു ക​രു​ത്തേ​കും.

Related posts