കാമുകനുമൊത്തുള്ള ഭാര്യയുടെ  അവിഹിത ബന്ധവും വീഡിയോ ദൃശ്യവും; യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രേരണാകുറ്റത്തിന്  ഭാര്യയും അറസ്റ്റിൽ


കാ​ട്ടാ​ക്ക​ട: യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി ഭാ​ര്യ​യെ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ശ്രീ​കാ​ര്യം മ​ട​ത്തു​ന​ട ലെ​യി​ൻ സു​രേ​ഷ് നി​ല​യ​ത്തി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ഖി​ല (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മു​ട്ട​ത്ത​റ പു​ത്ത​ൻ​തെ​രു​വ് മ​ണ​ക്കാ​ട് ഉ​ഷാ ഭ​വ​നി​ൽ ശി​വ​ൻ​കു​ട്ടി​യു​ടെ മ​ക​നും ഇ​പ്പോ​ൾ പി​ടി​യി​ലാ​യ അ​ഖി​ല​യു​ടെ ഭ​ർ​ത്താ​വു​മാ​യ ശി​വ​കു​മാ​ർ (34) 2019 സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്.

അ​ഖി​ല​യു​ടെ കാ​മു​ക​ൻ നെ​ടു​മ​ങ്ങാ​ട് ന​ഗ​രി​ക്കു​ന്ന് പ​ഴ​വ​ടി കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ വി​ഷ്ണു (30) നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ശി​വ​കു​മാ​ർ-​അ​ഖി​ല ദ​മ്പ​തി​ക​ളു​ടേ​ത് പ്രേ​മ​വി​വാ​ഹ​മാ​യി​രു​ന്നു.

ഇ​വ​ർ​ക്ക് ര​ണ്ടു കു​ട്ടി​ക​ളാ​ണ് ഉ​ള്ള​ത്. 2016-17 കാ​ല​ഘ​ട്ട​ത്തി​ൽ ത​ച്ചോ​ട്ടു​കാ​വി​ലെ ഒ​രു ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ അ​ഖി​ല​യ്ക്ക് ജോ​ലി ല​ഭി​ച്ചി​രു​ന്നു. ഇ​വി​ടെ​വ​ച്ചാ​ണ് വി​ഷ്ണു​വു​മാ​യി അ​ടു​ത്ത​ത്.

ക്ര​മേ​ണ ഇ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​യി. ഇ​തി​നി​ടെ വി​ഷ്ണു ചി​ത്രീ​ക​രി​ച്ച ഒ​രു വീ​ഡി​യോ ദൃ​ശ്യം പു​റ​ത്താ​യി. ശി​വ​കു​മാ​ർ അ​ഖി​ല​യു​ടെ ബ​ന്ധം അ​റി​യു​ക​യും വീ​ഡി​യോ ദൃ​ശ്യം പ്ര​ച​രി​ച്ച​ത് മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ അ​ഖി​ല വി​ഷ്ണു​വു​മൊ​ത്ത് ശ്രീ​കാ​ര്യ​ത്തെ ഒ​രു വീ​ട്ടി​ൽ താ​മ​സ​മാ​ക്കി. ഇ​തി​ൽ മ​നം​നൊ​ന്താ​ണ് ശി​വ​കു​മാ​ർ വീ​ടി​നു​ള്ളി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

ശി​വ​കു​മാ​റി​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​ഖി​ല​യു​ടെ അ​റ​സ്റ്റ്.

സി​ഐ എ​ൻ. സു​രേ​ഷ് കു​മാ​ർ, എ​സ്ഐ വി. ​ഷി​ബു, എ​എ​സ്ഐ ആ​ർ.​വി ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment